Quantcast

ബഹ്​റൈനിൽ സർക്കാർ സ്​കൂളുകൾ തുറക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ നീട്ടി

സർക്കാർ സ്​കൂളുകൾ തുറക്കുക സെപ്​റ്റംബർ 20 ന്

MediaOne Logo

  • Published:

    6 Sept 2020 1:45 AM IST

ബഹ്​റൈനിൽ സർക്കാർ    സ്​കൂളുകൾ തുറക്കുന്നത്​  രണ്ടാഴ്​ചത്തേക്ക്​ നീട്ടി
X

ബഹ്​റൈനിൽ സർക്കാർ സ്​കൂളുകളുടെ പ്രവർത്തനം ഞായറാഴ്ച മുതൽ പുനരാരംഭിക്കാനിരുന്നത്​​ രണ്ടാഴ്​ചത്തേക്ക്​ നീട്ടിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ​കോവിഡ്​ -19 കേസുകൾ വർധിച്ചതി​െൻറ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

സെപ്​റ്റംബർ 20നാണ്​ ഇനി സർക്കാർ സ്​കൂളുകൾ തുറക്കുക. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീമി​െൻറ ശിപാർശപ്രകാരമാണ്​ ഇൗ തീരുമാനം എടുത്തത്​. സ്​കൂളുകളിലെ മുഴുവൻ അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കും.

അതേസമയം, സ്വകാര്യ സ്​കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകില്ല.

TAGS :

Next Story