Quantcast

പതിവുപോലെ പ്രവാസി തുണയായി; എട്ടു വർഷത്തിന് ശേഷം ഈ കുടുംബം നാടണഞ്ഞു

അതിനാൽ ഭീമമായ തുകയാണ് പിഴയായി അടക്കേണ്ടിയിരുന്നത്

MediaOne Logo

  • Published:

    7 Sept 2020 3:09 AM IST

പതിവുപോലെ പ്രവാസി തുണയായി; എട്ടു വർഷത്തിന് ശേഷം ഈ കുടുംബം നാടണഞ്ഞു
X

എട്ടു വർഷത്തിലധികമായി നാട്ടിലെത്താനാകാതെ സലാലയില്‍ കുടുങ്ങിയ മലയാളി കുടുംബം നാടണഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരുടെ പരിശ്രമത്തിനൊടുവിലാണ് ഇവരെ നാട്ടിലെത്തിക്കാനായത്.

കായംകുളം സ്വദേശി അനിൽ വാസുദേവും കുടുംബവും കുറെ നാളുകളായി സനായിയ്യയിൽ താമസിച്ചു വരികയായിരുന്നു. അനിലിന്റെ ജീവിതം പ്രതിസന്ധിയിലായത് ജോലിയിൽ പങ്കാളിയായിരുന്ന മറ്റൊരിന്ത്യക്കാരന്റെ പിഴവുകളിൽ നിന്നായിരുന്നു. ബിസിനസ്സിലെ താളപ്പിഴകൾ കാരണം ഇയാൾ കേസുകളിൽ കുടുങ്ങി. തുടർന്നുണ്ടായ നിയമപ്രശ്നങ്ങൾ കാരണം ഇവരുടെ വിസകൾ കഴിഞ്ഞ ആറുവർഷത്തിലേറെയായി പുതുക്കുവാൻ കഴിഞ്ഞിരുന്നില്ല.

അതിനാൽ ഭീമമായ തുകയാണ് പിഴയായി അടക്കേണ്ടിയിരുന്നത്. അൻപതുകാരനായ അനിലിന്റെ കണ്ണുകൾക്ക് കാഴ്ച കുറയുകയും ചെയ്തതിനാൽ ജോലിക്കു പോകുവാൻ പോലും സാധിക്കാതെ രണ്ടു കുട്ടികൾ ഉൾപ്പെടുന്ന കുടുംബം ഏറെ പ്രയാസത്തിലായി.

ഇമിഗ്രേഷനിലും മാൻപവറിലുമായി നാലായിരത്തിലേറെ റിയാലാണ് ഇവർ പിഴയട്ക്കേണ്ടിയിരുന്നത്. വെൽഫെയർ ഫോറം പ്രവർത്തകരുടെ ശ്രമങ്ങൾക്കൊടുവിൽ പിഴ സംഖ്യ രണ്ടായിരത്തി നാനൂറായി കുറച്ചുകിട്ടുകയായിരുന്നു. തൊള്ളായിരം റിയാൽ വെൽഫെയർ ഫോറവും ആയിരത്തി അഞ്ഞൂറു റിയാൽ ഫുട്ബാൾ ക്ലബ്ബ് സംഘാടകരും സമാഹരിച്ചു നൽകി. കൂടാതെ സമാഹരണത്തിൽ അധികമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ ചെക്കും ഈ കുടുംബത്തിനു നൽകി.

മാധ്യമം മീഡിയവൺ വിഗ്സ് ഓഫ് കമ്പാഷനാണ് ഇവർക്കുള്ള ടിക്കറ്റുകൾ നൽകിയത്. വെൽഫെയർ ഫോറം കൺവീനർമാരായ സജീബ് ജലാൽ, സബീർ.പിടി, ഫുട്ബോൾ ക്ലബ്ബ് സംഘാടകരായ സുധാകരൻ ഒളിമ്പിക്, നൂർ നവാസ് തുടങ്ങിയവർ നേത്രത്വം നൽകി.

ഏറെ നാളത്തെ പ്രാർത്ഥനകൾക്കൊടുവിൽ പിറന്ന നാട്ടിൽ കാലുകുത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.

TAGS :

Next Story