Quantcast

ബഹ്റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന് ധാരണ

ഇനി മുതൽ ഇരു രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം

MediaOne Logo

  • Published:

    12 Sept 2020 12:12 AM IST

ബഹ്റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന് ധാരണ
X

ബഹ്റൈനും ഇസ്രായേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു .എ.ഇ ക്ക് പിന്നാലെ ഇസ്രായേലുമായി നയത്രന്ത്രബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് ബഹ്റൈൻ . അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ വാഷിങ്​ടണിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. , ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസാ ആൽ ഖലീഫ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്​ ട്രംപ്​ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ വിഷയത്തിൽ തീരുമാനമുണ്ടായത്.

ആഗസ്റ്റ് 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പ​െങ്കടുക്കാനുള്ള ട്രംപിൻ്റെ ക്ഷണം ബഹ്​റൈൻ സ്വീകരിച്ചിട്ടുണ്ട്. നെതന്യാഹുവും ബഹ്​റൈൻ വിദേശകാര്യ മന്ത്രി അബ്​ദുൽ ലത്തീഫ്​ അൽ സയാനിയും അവിടെ വെച്ച് സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെക്കും.

മധ്യ പൗരസ്ത്യ മേഖലയിലെ സമാധാനത്തിനായുള്ള നിർണായകമായ നീക്കമെന്നാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പുതിയ ധാരണയെക്കുറിച്ച് വിശദീകരിച്ചത്. അൽ അഖ് സ മോസ്കിൽ എല്ലാ ഇസ് ലാം മത വിശ്വാസികൾക്കും പ്രാർഥന നടത്താൻ സാധിക്കുമെന്നും ജറുസലേമിലെ മറ്റ് വിശുദ്ധ സ്ഥലങ്ങളിൽ വിവിധ മതവിശ്വാസികൾക്ക് ആരാധനക്ക് അവസരമുണ്ടാകുമെന്നും ഇസ്രായേൽ ഉറപ്പ് നൽകി

TAGS :

Next Story