ബഹ്റൈനിൽ റസ്റ്റോറൻറുകളിൽ അകത്ത് ഭക്ഷണം; അനുമതി നൽകുന്നത് ഒരു മാസത്തേക്ക് നീട്ടി
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനങ്ങൾ

ബഹ്റൈനിൽ റസ്റ്റോറൻറുകളിലും കഫേകളിലും അകത്ത് ഭക്ഷണം നൽകുന്നത് ഒരുമാസത്തേക്ക് കൂടി നീട്ടിവെച്ചു. ഒക്ടോബർ 24 മുതലാണ് ഇനി അനുമതി നൽകുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടാനും തീരുമാനിച്ചു. അധ്യാപകരും മറ്റ് ജീവനക്കാരും ഒക്ടോബർ നാലിന് സ്കൂളുകളിൽ എത്തണം. ഒക്ടോബർ 11 മുതലാണ് ക്ലാസ് തുടങ്ങുക.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനങ്ങൾ. ഒക്ടോബർ ഒന്നുവരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

