വിസ കാലാവധി തീരുന്നവർക്ക് മുൻഗണന നൽകണമെന്ന് കേരളീയ സമാജം
വിമാന യാത്രാ നിരക്ക് ഉയരുന്നത് നിയന്ത്രിക്കണം

കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് ജോലി ആവശ്യാർഥം വരുന്നവരിൽ വിസാ കാലാവധി കഴിയാൻ ആയവർക്ക് വിമാന യാത്രയിൽ മുൻഗണന ലഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക താൽപ്പര്യം എടുക്കണമെന്ന് ബഹ് റൈൻ കേരളീയ സമാജം ആവശ്യപ്പെട്ടു. കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിക്കാൻ യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നും ഇതിനായി മാത്രം ചാർട്ടേർഡ് ഫ്ലൈറ്റ്കൾക്ക് അനുമതി നൽകുന്നതും പരിഗണിക്കണം.
എത്രയോ പ്രവാസികൾ ബഹ് റൈനിലേക്ക് തിരിച്ച് വന്ന് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നു. അവർക്ക് എയർ ബബിൾ വഴിയും പ്രത്യേക വിമാനങ്ങൾ വഴിയും സീറ്റ് ഉറപ്പാക്കേണ്ടതുണ്ടെന്നും സമാജം ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം പറഞ്ഞു
Next Story
Adjust Story Font
16

