Quantcast

ലോക നിലവാരത്തിലുള്ള കോഴ്സുകളുമായി എ.എസ്.യു കോളജ് ഓഫ് എഞ്ചിനീയറിങ്

അക്കാദമിക് പ്രോഗ്രാമുകൾ എൽ.എസ്.ബി.യുവുമായി സഹകരിച്ച്

MediaOne Logo

  • Published:

    23 Sept 2020 11:08 AM IST

ലോക നിലവാരത്തിലുള്ള കോഴ്സുകളുമായി എ.എസ്.യു കോളജ് ഓഫ് എഞ്ചിനീയറിങ്
X

തൊഴിൽ വിപണിക്കാവശ്യമായ സ്പെഷ്യലൈസേഷനുകൾ ഉൾപ്പെടുത്തുകയാണ് ബഹ്റൈനിലെ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിൻ്റെ ലക്ഷ്യമെന്ന് ആക്ടിങ്ങ് ഡീൻ ഡോ. അദ് നാൻ അൽത്തമീമി പറഞ്ഞു.

ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റിയുമായി (എൽ.എസ്.ബി.യു) സഹകരിച്ച് കോളജ് ഓഫ് എഞ്ചിനീയറിങ് നടത്തുന്ന എല്ലാ അക്കാദമിക് പ്രോഗ്രാമുകളും ഹയർ എജുക്കേഷൻ കൗൺസിലിൻ്റെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. എഞ്ചിനീയറിങ് കോഴ്സുകൾക്ക് ചേരാൻ താൽപര്യമുള്ളവർക്ക് വേണ്ടിയുള്ള അഡ്മിഷൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക നിലവാരത്തിലേക്ക്​ ഉയരുകയെന്ന ലക്ഷ്യത്തോടെയാണ്​ എൽ.എസ്​.ബി.യുവുമായി സഹകരിക്കുന്നത്​. ഗവേഷണത്തിലും മറ്റും ഈ സഹകരണം മുതൽക്കൂട്ടാകും. ലണ്ടനിലെ ഏറ്റവും മികച്ച യൂണിവേഴ്​സിറ്റികളിൽ ഒന്നാണ്
എൽ.എസ്​.ബി.യു. 20000ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ യൂണിവേഴ്​സിറ്റി ബിരുദ, പി.ജി, ഡോക്​ടറൽ പ്രോഗ്രാമുകൾ നൽകുന്നുണ്ട്​.

2016ൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ടൈംസ്​ അവാർഡും ഈ യൂണിവേഴ്​സിറ്റിക്കായിരുന്നു. സിവിൽ, ആർക്കിടെക്​ചറൽ എഞ്ചിനീയറിങ് പ്രോഗ്രാമുകളാണ്​ എൽ.എസ്​.ബി.യുവുമായി ചേർന്ന്​ കോളജ്​ ഓഫ്​ എഞ്ചിനീയറിങ്​ നൽകുന്നത്​.

TAGS :

Next Story