ബഹ്റൈനിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 20 ദിനാറായി വർധിപ്പിച്ചു
പിഴ 5 ദിനാറിൽ നിന്ന് 20 ദിനാറായി ഉയർത്തി

ബഹ് റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും. നിലവിലുള്ള അഞ്ച് ദിനാർ പിഴ ഇനി 20 ദിനാറായി വർധിക്കും. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
കോവിഡ് പ്രതിരോധ നിയമങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമാണ്. പിന്നിട്ട ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ രാജ്യത്ത് കർശനമാക്കിയിരുന്നു. ഒക്ടോബർ ഒന്നുവരെ അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനം തടയാൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

