ബി.കെ.എസ്.എഫ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു
ബഹ്റൈനിലെ ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാദരം

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക് 200 ദിവസം പൂർത്തീകരിച്ചതിന്റെ ഭാഗമായി കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
കഴിഞ്ഞ ഏഴ് മാസക്കാലമായി ബഹ്റൈനിലെ കോവിഡ് പോസിറ്റീവ് രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി പ്രയത്നിക്കുകയും ചെയ്ത ശൈലേഷ് കാക്കുനി, ഷിന്റോ ജേക്കബ്, സബിൻ കുര്യൻ, നിബു തോമസ്, പ്രിയ ബെബു,ജിബി ജോൺ വർഗീസ്, ക്രിസ്റ്റീൻ ഡൽ റോസാറിയോ, ഫ്ലർമഫിന അസ്‌ക്വിറ്റാ,സിജോമോൻ എബ്രഹാം, ഖലീൽ ഇബ്രാഹിം അലി, ഹംസ കുന്നത്ത്, ടിറ്റോ മാത്യു,രാജഗോപാൽ രാജീവ്, സജിനി ക്രിസ്റ്റി, ഫൈസൽ പലയോട്ട്, സുജിത അനിൽ,സിന്ദി ജോബി എന്നിവരെയാണ് ആദരിച്ചത്.
Next Story
Adjust Story Font
16

