Quantcast

ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ശൈഖ മയയെ ബഹ്‌റൈൻ നിർദേശിച്ചു

ബഹ്‌റൈൻ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയർ പേഴ്‌സൺ ആണ് ശൈഖ മയ.

MediaOne Logo

  • Published:

    11 Nov 2020 2:12 AM IST

ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ശൈഖ മയയെ ബഹ്‌റൈൻ നിർദേശിച്ചു
X

ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ബഹ്‌റൈൻ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയർ പേഴ്‌സൺ ശൈഖ മയയെ ബഹ്‌റൈൻ നിർദേശിച്ചു. നാമനിർദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ സുസ്ഥിര ടൂറിസത്തിന്റെ വളർച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതൽ പ്രവർത്തിക്കാൻ അവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂറിസം മേഖലയിലൂടെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താൻ സാധിക്കും. സാംസ്‌കാരിക ടൂറിസം രംഗത്ത് അവർ നൽകിയ സംഭാവനകളെ പരിഗണിച്ച് 2017 ൽ ലോക ടൂറിസം ഓർഗനൈസേഷൻ പ്രത്യേക അംബാസഡർ പദവി നൽകി ആദരിച്ചിരുന്നു.

ബഹ്‌റൈൻ പാരമ്പര്യ- സാംസ്‌കാരികഅതോറിറ്റിയുടെ വളർച്ചയിലും ലോക പൈതൃക പട്ടികയിലേക്ക് ബഹ്‌റൈനെ എത്തിക്കുന്നതിലും ശൈഖ മയ മികച്ച സംഭാവനകളാണ് നൽകിയത്.

TAGS :

Next Story