തംകീൻ ആഗോള സംരംഭകത്വ വാരാചരണം സംഘടിപ്പിക്കുന്നു
നവംബര്‍ 15 മുതല്‍ 22 വരെ ഓൺലൈനിലാണ് വാരാചരണം

ബഹ്റൈനിൽ തംകീൻ സംഘടിപ്പിക്കുന്ന ആഗോള സംരംഭകത്വ വാരാചരണത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു . തൊഴില്‍ ഫണ്ട് അതോറിറ്റിയായ ‘തംകീന്‍’ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സംരംഭകത്വ വാരാചരണം സംഘടിപ്പിക്കുന്നത്. നവംബര്‍ 15 മുതല്‍ 22 വരെ ഓണ്‍ലൈനിൽ നടക്കുന്ന പരിപാടിയില്‍ 25 സ്ഥാപനങ്ങൾ പങ്കാളികളാകും.
സമ്മേളനങ്ങള്‍, ഫോറങ്ങള്‍, കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍ എന്നിവ ഇതിൻ്റെ ഭാഗമായി ഓരോ ദിവസവും നടക്കും. 180 രാഷ്ട്രങ്ങളിലായി സംരംഭകത്വ വാരാചരണം സംഘടിപ്പിക്കുന്നുണ്ട്. 10 ദശലക്ഷത്തോളം ആളുകളാണ് വിവിധ പരിപാടികളില്‍ പങ്കെടുക്കുക. 40,000 ത്തോളം പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രങ്ങളില്‍ നടക്കുന്നുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16

