മലർവാടി ഓൺലൈൻ ചിത്രരചന : അൻപതോളം കുട്ടികൾ പങ്കെടുത്തു
വരച്ചത് 80 ലധികം ചിത്രങ്ങൾ

കേരളപ്പിറവിയുടെ പത്തു നാളുകൾ "എന്ന പേരിൽ മലർവാടി മുഹറഖ് ഘടകം കുട്ടികൾക്കായി ഒരുക്കിയ ചിത്ര രചന കോവിഡ് കാലത്ത് നവ്യാനുഭവമായി .
കേരള സംസ്കാരവും, കലയും ജീവിതവും, വികസനവുമായി ബന്ധപ്പെട്ട വിവിധ തലങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു മലർവാടി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികൾ വരച്ച ചിത്രങ്ങൾ . അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. 80 തിൽ അധികം ചിത്രങ്ങളാണ് കുട്ടികൾ വരച്ചത്.
ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ച ഹെന ഖദീജ, ഫാത്തിമ നഹല, അലിസ റമീസ്, മർവ ഫാത്തിമ, ദിയ പ്രമോദ്, ദിശ പ്രമോദ്, ലിവ അരുൺ എന്നിവർ ശ്രദ്ധ നേടി.
വരകൾ കൊണ്ടും വർണങ്ങൾ കൊണ്ടും കേരള പ്പിറവി ആഘോഷം വർണാഭമാക്കിയ മലർവാടി കൂട്ടുകാരെയും കൂട്ടുകാരികളെയും മലർവാടി കോർഡിനേറ്റർമാരായ സാജിദ് അലി ചേ ന്നമംഗല്ലൂർ, സമീറ നൗഷാദ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു
Next Story
Adjust Story Font
16

