Quantcast

ദേശീയ ദിനത്തിന്റെ നിറവിൽ ബഹ്റൈൻ

ബഹ്റൈനില്‍ ദേശീയ പതാകകളും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള തോരണങ്ങളും കൊണ്ട് അലങ്കരിച്ച കാഴ്ചകളായിരുന്നു

MediaOne Logo

  • Published:

    17 Dec 2020 11:49 PM IST

ദേശീയ ദിനത്തിന്റെ നിറവിൽ ബഹ്റൈൻ
X

ബഹ്റൈനിൽ 49ാമത് ദേശീയദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികൾക്കിടയിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആഘോഷപരിപാടികൾ നടന്നു.

ബഹ്റൈൻ്റെ 49ാമത് ദേശീയ ദിനം ബഹ്റൈൻ ജനത ആഹ്ലാദത്തോടെയാണ് ആഘോഷിച്ചത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും രാജ്യത്ത് ദേശീയദിനത്തിൻ്റെ സന്തോഷം പങ്കിടുന്ന ജനതക്ക് ഭരണാധികാരികൾ ആശംസകൾ നേർന്നു. ദേശീയ പതാകകളും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങളുടെ കാഴ്ചകളായിരുന്നു രാവിലെ മുതൽ പ്രധാന പാതകളിലെല്ലാം. സർക്കാർ മന്ത്രാലയങ്ങളുടെയും വിവിധ ഗവർണറേറ്റുകളുടെയും ആഭിമുഖ്യത്തിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ബഹ്റൈൻ ബേയടക്കമുള്ള കേന്ദ്രങ്ങളിൽ വെടിക്കെട്ടും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു. ദേശീയദിനാഘോഷം പ്രമാണിച്ച് നാളെയും അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആഘോഷപരിപാടികൾ തുടരും.

TAGS :

Next Story