''രഹസ്യ ചർച്ചകളില്‍ കൊലപാതകങ്ങൾ അവസാനിപ്പിക്കാമെങ്കില്‍ ആ കൊലപാതകങ്ങൾ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലാവുമല്ലോ?''- വി.ടി ബല്‍റാം
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകൾ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്

ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന ഇ.പി ജയരാജന്‍റെ വെളിപ്പെടുത്തലിനെ ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ
രണ്ടു കൂട്ടർ രഹസ്യ ചർച്ചകൾ നടത്തിയാൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ ആ കൊലപാതകങ്ങൾ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോയെന്ന് ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകൾ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്. ഇനി അതല്ല, കൊലപാതകങ്ങൾക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആർഎസ്എസ് ഉഭയകക്ഷി ചർച്ചകളുടെ അജണ്ടെയെന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നു.
യോഗാചാര്യന്‍ ശ്രീ എം ഇടനിലക്കാരനായി പിണറായി - ആർഎസ്എസ് ചർച്ച നടത്തിയെന്നാണ് പി ജയരാജൻ കുറിപ്പില്‍ പറയുന്നത്. കണ്ണൂരിലെ യോഗം നടന്നത് തിരുവനന്തപുരത്ത് മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്നാണെന്നും പി. ജയരാജന്‍ വ്യക്തമാക്കി. ശ്രീ എം ഇടനിലക്കാരനായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്.
ചർച്ച നടത്തിയത് ജില്ലാ ഭരണകൂടത്തിന്‍റെ സാന്നിധ്യമില്ലാതെ ശ്രീ എം മുൻകൈയെടുത്താണ്. ശ്രീ.എം നടത്തിയത് ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ്. ചർച്ചയെ സിപിഎം - ആര്‍എസ്എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ചർച്ചക്ക് ശേഷവും സിപിഎം പ്രവർത്തകരെ ആർഎസ്എസ് ആക്രമിച്ചെന്നും പി. ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഏതായാലും പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത് ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി എന്ന് സിപിഎം സംസ്ഥാന...
Posted by VT Balram on Tuesday, March 2, 2021
Adjust Story Font
16

