ധര്‍മ്മജനെ അംഗീകരിക്കാനാകില്ലെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി
ധര്‍മ്മജനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു
സിനിമ താരം ധര്‍മ്മജനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്ന് യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. ധര്‍മ്മജനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു. ധർമജനെ സ്ഥാനാർഥിയാക്കുന്നതിലെ എതിർപ്പ് മണ്ഡലം കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് ഉയർന്നത്.
ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പാണെന്നും കത്തില്‍ പറയുന്നു. ധര്‍മ്മജനെക്കാള്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയും പ്രാപ്തിയുമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
Next Story
Adjust Story Font
16

