Quantcast

മെസിക്കും പിഴച്ചു; ബാഴ്‌സ പുറത്ത്

ഇരുപാദങ്ങളിലുമായി 5-2ന്‍റെ ലീഡിലാണ് പിഎസ്ജി ക്വാര്‍ട്ടറിലെത്തിയത്

MediaOne Logo

  • Published:

    11 March 2021 7:20 AM GMT

മെസിക്കും പിഴച്ചു;  ബാഴ്‌സ പുറത്ത്
X

പാരീസ്: കാല്‍പന്തുകളി ഇങ്ങനെയാണ്, നായകനും വില്ലനും ഒരാള്‍ തന്നെയാകാം. സാക്ഷാല്‍ ലയണല്‍ മെസി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരേസമയം ബാഴ്‌സിലോണയക്ക് വേണ്ടി മികച്ചയൊരു ലോംഗ് റേഞ്ച് ഗോള്‍ നേടി രക്ഷകനാകുകയും, ഉറപ്പിച്ച പെനാല്‍റ്റി പാഴാക്കി വില്ലനാവുകയുമായിരുന്നു. ഒടുവില്‍ പിഎസ്ജിയോട് തോറ്റ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീ-ക്വാര്‍ട്ടറില് പുറത്ത്.

പിഎസ്ജിയുടെ മൈതാനത്തില്‍ നടന്ന മത്സരത്തില്‍ 1-1 സമനില പിടിച്ചെങ്കിലും ഒന്നാം പാദത്തില്‍ സ്വന്തം മൈതാനത്തിലേറ്റ 4-1ന്‍റെ തോല്‍വിയാണ് ബാഴ്‌സയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരുപാദങ്ങളിലുമായി 5-2ന്‍റെ ലീഡിലാണ് പിഎസ്ജി ക്വാര്‍ട്ടറിലെത്തിയത്.

കളിയുടെ 30-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലഭിച്ച അവസരത്തിലൂടെ പിഎസ്ജിക്ക് വേണ്ടി കിലിയന്‍ എംബപ്പെയാണ് ആദ്യം ഗോള്‍വല കുലുക്കിയത്. ഇതോടെ 5-1 ഒന്നായി ലീഡ് ഉയര്‍ത്തിയ പിഎസ്ജിയുടെ ആത്മവിശ്വാസത്തിന്‍റെ നേര്‍ക്ക് കളിയുടെ 37-ാം മിനിറ്റില്‍ പോസ്റ്റിന്‍റെ 25 വാര അകലെ നിന്ന് ഒരു മികച്ച ഷോട്ടിലൂടെ മറുപടി നല്‍കി.

പക്ഷേ ആദ്യപകുതിയുടെ അധിക സമയത്തില്‍ ലഭിച്ച ഗോളെന്ന് ഉറപ്പിച്ച പെനാല്‍റ്റി അവസരം മെസി പാഴാക്കിയതോടെ അത്രനേരമുണ്ടായിരുന്ന ബാഴ്‌സയുടെ ആത്മവിശ്വാസം ഇല്ലാതാവുന്ന കാഴ്ചയാണ് കണ്ടത്. 2015 നു ശേഷം ആദ്യമായാണ് മെസി ചാമ്പ്യന്‍സ് ലീഗില്‍ പെനാല്‍റ്റി പാഴാക്കുന്നത്. പരിക്കു പറ്റിയ സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയാണ് പിഎസ്ജി ഇരുപാദ മത്സരങ്ങളും കളിച്ചത്.

പിന്നീട് ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തിനൊടുവില്‍ ഇരുപാദങ്ങളിലുമായി 5-2ന്‍റെ ആധികാരിക വിജയത്തോടെ പിഎസ്ജി ക്വാര്‍ട്ടറിലേക്കെത്തി.

TAGS :

Next Story