ഇരിക്കൂറില്‍ തര്‍ക്കം മുറുകുന്നു; പ്രശ്നം വഷളാക്കിയത് വേണുഗോപാലെന്ന് എ ഗ്രൂപ്പ്
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള ശ്രമത്തിലാണ് കെ.സി വേണു ഗോപാലെന്നും എ ഗ്രൂപ്പ് നേതാവ് ജോഷി കണ്ടത്തിൽ പറഞ്ഞു

ഇരിക്കൂറിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഇരിക്കൂറിൽ നടന്നത് കെ.സി വേണുഗോപാലിന്‍റെ ഗൂഢാലോചനയെന്ന് എ ഗ്രൂപ്പ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള ശ്രമത്തിലാണ് കെ.സി വേണു ഗോപാലെന്നും എ ഗ്രൂപ്പ് നേതാവ് ജോഷി കണ്ടത്തിൽ പറഞ്ഞു. ഇരിക്കൂറിലെ പ്രവർത്തകരുടെ വികാരം മാനിക്കണം എന്ന നിലപാടിൽ മാറ്റമില്ലെന്ന് സോണി സെബാസ്റ്റ്യനും പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ കടുംപിടുത്തമാണ് ഇരിക്കൂറിലെ പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത്. സ്വന്തം ഗ്രൂപ്പുകാരനായ സജീവ് ജോസഫിന് വേണ്ടി വേണുഗോപാൽ വാശി പിടിക്കുകയാണ്. സജീവ് ജോസഫിനെ കൽപ്പറ്റയിലേക്ക് മാറ്റാനും വേണുഗോപാൽ ശ്രമിക്കുന്നുണ്ട്. ടി.സിദ്ദീഖാണ് നിലവിൽ കൽപ്പറ്റയിലെ സാധ്യതാ പട്ടികയിലുള്ളത്. കെ. സി ജോസഫിനെ സമവായ സ്ഥാനാർഥിയായി ഇരിക്കൂറിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
Next Story
Adjust Story Font
16

