കോണ്‍ഗ്രസ് പ്രതിഷേധം: മലമ്പുഴ വേണ്ടെന്ന് ഭാരതീയ നാഷണൽ ജനതാദൾ
എലത്തൂർ സീറ്റ് കിട്ടിയാൽ മത്സരിക്കും. അല്ലെങ്കിൽ സീറ്റ് വേണ്ടെന്നും ഭാരതീയ നാഷണൽ ജനതാദള്‍ തീരുമാനിച്ചു.

മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണൽ ജനതാദൾ. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. എലത്തൂർ സീറ്റ് കിട്ടിയാൽ മത്സരിക്കും. അല്ലെങ്കിൽ സീറ്റ് വേണ്ടെന്നും ഭാരതീയ നാഷണൽ ജനതാദള്‍ തീരുമാനിച്ചു. മലമ്പുഴ സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു.
മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാരതീയ നാഷണൽ ജനതാദൾ യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് മലമ്പുഴ മണ്ഡലത്തില്‍ സ്വാധീനമില്ല. കോണ്‍ഗ്രസിന്‍റെ സഹായമില്ലാതെ നല്ല മത്സരം കാഴ്ച വെക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് ഭാരതീയ നാഷണൽ ജനതാദൾ അറിയിച്ചത്.
എലത്തൂര്‍ സീറ്റാണ് ഭാരതീയ നാഷണൽ ജനതാദള്‍ ആവശ്യപ്പെട്ടത്. ആ സീറ്റ് നല്‍കിയാല്‍ മത്സരിക്കാം. അല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് നിലപാട്.
Adjust Story Font
16

