Quantcast

ശ്രദ്ധേയമായി ദുബൈ വിമാനത്താവളം ടെർമിനലിലെ ബയോമെട്രിക് യാത്രാ സംവിധാനം

എയർപോർട്ടിലെ മുഴുവൻ നടപടികളും രേഖകളില്ലാതെ മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്നതാണ് അടുത്തിടെ ദുബൈയിൽ ഏർപ്പെടുത്തിയ ഈ അത്യാധുനിക സാങ്കേതിക സംവിധാനം.

MediaOne Logo

  • Published:

    18 March 2021 8:54 AM IST

ശ്രദ്ധേയമായി ദുബൈ വിമാനത്താവളം ടെർമിനലിലെ ബയോമെട്രിക് യാത്രാ സംവിധാനം
X

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനലിന് മുന്നിൽ സംവിധാനിച്ച ബയോമെട്രിക് യാത്രാ സംവിധാനം ഏറെ വിജയകരം. ഇതിനകം 1,54,000 യാത്രക്കാരാണ് നൂതന സംവിധാനം പ്രയോജനപ്പെടുത്തിയത്. മറ്റിടങ്ങളിലേക്കും ഈ സംവിധാനം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് എമിഗ്രേഷൻ അധികൃതർ.

എയർപോർട്ടിലെ മുഴുവൻ നടപടികളും രേഖകളില്ലാതെ മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്നതാണ് അടുത്തിടെ ദുബൈയിൽ ഏർപ്പെടുത്തിയ ഈ അത്യാധുനിക സാങ്കേതിക സംവിധാനം. ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം ആളുകൾ താൽപര്യപൂർവമാണ് സ്വീകരിച്ചു വരുന്നതും. കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്രയധികം പേർ ഇത് പ്രയോജനപ്പെടുത്തിയതെന്നും എമിഗ്രേഷൻ വിഭാഗം അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സംവിധാനം. പാസ്പോർട്ടും എമിറേറ്റ്സ്‌ ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രാരേഖയായി കംപ്യൂട്ടറിൽ അടയാളപ്പെടുത്തുകയാണ്. കഴിഞ്ഞ മാസം അവസാനമാണ് ഇതിനു തുടക്കം കുറിച്ചത്. പാസ്പോർട്ട് നിയന്ത്രണ നടപടിക്രമങ്ങൾ അഞ്ചുമുതൽ 9 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ടെർമിനൽ മൂന്നിലെ എമിറേറ്റ്സ്‌ ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാർച്ചർ, അറൈവൽ ഭാഗത്താണ് ഈ സംവിധാനം.

TAGS :

Next Story