ബിജെപിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലെന്ന് പിണറായി വിജയന്‍
35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ എത്തുമെന്ന കെ സുരേന്ദ്രന്‍റെ പ്രതികരണം ബി.ജെ.പിക്ക് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ എത്തുമെന്ന കെ സുരേന്ദ്രന്‍റെ പ്രതികരണം ബി.ജെ.പിക്ക് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് ആവശ്യമായ ഫിക്സഡ് ഡെപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്നാണ് ബിജെപിയുടെ ചിന്ത. ഈ ഫിക്സഡ് ഡെപ്പോസിറ്റുകളെ അയക്കണോയെന്ന് കേരളത്തിലെ യു.ഡി.എഫ് പ്രവർത്തകർ തന്നെ ചിന്തിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും, ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് ബിജെപിക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം- മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ ഫിക്‍സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസ്സിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്‍സഡ് ഡെപ്പോസിറ്റിനെ അയയ്ക്കണോ എന്ന് കേരളത്തിലെ യുഡിഎഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ये à¤à¥€ पà¥�ें- 'ഞങ്ങൾക്ക് 70 വേണ്ട, 35 സീറ്റുണ്ടെങ്കിൽ സർക്കാറുണ്ടാക്കും'; വെല്ലുവിളി ആവർത്തിച്ച് കെ സുരേന്ദ്രൻ
ये à¤à¥€ पà¥�ें- കേരളത്തിൽ ഗവൺമെന്റുണ്ടാക്കാൻ ബിജെപിക്ക് 35-40 സീറ്റുകൾ മതിയെന്ന് കെ സുരേന്ദ്രൻ
കേരളം ഭരിക്കാൻ 35 സീറ്റു മതിയെന്ന് ഇന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവര്‍ത്തിച്ചിരുന്നു. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയിൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ ആകുമെങ്കിൽ ഇവിടെയും അതിനാകുമെന്നും അദ്ദേഹം പറഞ്ഞു.
'സർക്കാറുണ്ടാക്കാൻ ആവശ്യമായ സീറ്റ് ഞങ്ങൾക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങൾ ഗവൺമെന്‍റുണ്ടാക്കും. അതിൽ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയിൽ ഞങ്ങൾക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങൾക്ക് ഗവൺമെന്‍റുണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങൾക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കിൽ ഗവൺമെന്‍റുണ്ടാക്കും' -സുരേന്ദ്രൻ പറഞ്ഞു.
Adjust Story Font
16

