Quantcast

'ആറന്‍മുളയിലെ ബിജെപി സ്ഥാനാര്‍ഥി സിപി.എമ്മുകാരനല്ല, മല്‍സരിച്ചതായി അറിവില്ല'; എ.എ റഹീം

'ബിജു മാത്യു സി.പി.എമ്മിന്‍റെ അംഗത്വമുള്ളയാളോ സിപിഎമ്മിന്‍റെ പേരില്‍ എവിടെയെങ്കിലും മത്സരിച്ചയാളോ പാര്‍ട്ടി ചിഹ്നം കിട്ടിയ ആളോ എന്നൊക്കെ പറയുന്നത് അവാസ്തവമായ കാര്യമാണ്'

MediaOne Logo

  • Published:

    16 March 2021 10:10 PM IST

ആറന്‍മുളയിലെ ബിജെപി സ്ഥാനാര്‍ഥി സിപി.എമ്മുകാരനല്ല, മല്‍സരിച്ചതായി അറിവില്ല; എ.എ റഹീം
X

ആറന്‍മുളയിലെ ബിജെപി സ്ഥാനാര്‍ഥി ബിജു മാത്യു സി.പി.എമ്മുകാരനല്ലെന്നും അദ്ദേഹം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചതായി അറിവില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ബിജു മാത്യു ഒരു ക്രൈസ്തവ സഭയുടെ ഉത്തരവാദിത്തം വഹിച്ചിരുന്ന ആളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാതെ അദ്ദേഹം സി.പി.എമ്മിന്‍റെ അംഗത്വമുള്ളയാളോ സിപിഎമ്മിന്‍റെ പേരില്‍ എവിടെയെങ്കിലും മത്സരിച്ചയാളോ പാര്‍ട്ടി ചിഹ്നം കിട്ടിയ ആളോ എന്നൊക്കെ പറയുന്നത് അവാസ്തവമായ കാര്യമാണ്, അതറിയില്ലെന്ന് എ.എ റഹീം പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് എ.എ റഹീം വിവാദങ്ങളില്‍ പ്രതികരിച്ചത്.

ബി.ജെ.പിയുടെ ആറന്‍മുള സ്ഥാനാര്‍ഥി ബിജു മാത്യു കഴിഞ്ഞ തവണ ആറന്‍മുളയിലെ സ്ഥാനാര്‍ഥിയായിരുന്ന വീണ ജോര്‍ജ്ജിന്‍റെ പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിച്ചയാളാണ്. ഇക്കഴിഞ്ഞ തദ്ദേശതെരെഞ്ഞെടുപ്പില്‍ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഉള്ളന്നൂര്‍ ഡിവിഷനില്‍ പാര്‍ട്ടി ചിഹ്നത്തിലും ബിജു മാത്യു മത്സരിച്ചിട്ടുണ്ട്.

'കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ആള്‍ എങ്ങനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി വന്നു' എന്ന അവതാരകന്‍ അജിംസിന്‍റെ ചോദ്യത്തിനാണ് എ.എ റഹീം മറുപടി നല്‍കിയത്.

എ.എ റഹീമിന്‍റെ വാക്കുകള്‍:

എ.എ റഹീം: അത് തെറ്റാണ്, എന്‍റെ അറിവില്‍ അയാള്‍ മല്‍സരിച്ചതായി അറിവില്ല. അതൊക്കെ തെറ്റായ ധാരണയാണ്, അയാള്‍ സി.പി.ഐ.എം അനുഭാവിയാണെന്നാണ് ഞാനൊരു പോര്‍ട്ടലില്‍ വായിച്ചത്. എനിക്കറിയില്ല സിപി.എം അനുഭാവിയാണെന്ന്. സിപി.എമ്മിന്‍റെ അംഗവുമൊന്നുമല്ല അദ്ദേഹം. അദ്ദേഹം ഒരു ക്രൈസ്തവ സഭയുടെ ഉത്തരവാദിത്തം വഹിച്ചിരുന്ന ആളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാതെ അദ്ദേഹം സി.പി.എമ്മിന്‍റെ അംഗത്വമുള്ളയാളോ സിപിഎമ്മിന്‍റെ പേരില്‍ എവിടെയെങ്കിലും മത്സരിച്ചയാളോ പാര്‍ട്ടി ചിഹ്നം കിട്ടിയ ആളോ എന്നൊക്കെ പറയുന്നത് അവാസ്തവമായ കാര്യമാണ്. എനിക്ക് അതറിയില്ല.

അവതാരകന്‍: ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു...

എഎ റഹീം: ആറന്മുളയിലെ സ്ഥാനാര്‍ഥിയെക്കുറിച്ചാണോ?

അവതാരകന്‍: ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ഥി ബിജു മാത്യു തന്നെ...

എ.എ റഹീം: എനിക്കറിയില്ല, എനിക്കറിയില്ല എന്ന് തന്നെ കണ്ടോ...അക്കാര്യം എനിക്കറിയില്ല.

TAGS :

Next Story