Quantcast

മലപ്പുറം ലോക്‍സഭ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ സ്ഥാനാർഥിയാക്കാനൊരുങ്ങി ബി.ജെ.പി

മലപ്പുറം ലോക്‍സഭാ ഉപ തെരഞ്ഞെടുപ്പിൽ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വികാരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ഉപാധ്യക്ഷനെ തന്നെ ബി.ജെ.പി രംഗത്തിറക്കുന്നതെന്നാണ് സൂചന.

MediaOne Logo

  • Published:

    2 March 2021 6:57 AM IST

മലപ്പുറം ലോക്‍സഭ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ സ്ഥാനാർഥിയാക്കാനൊരുങ്ങി ബി.ജെ.പി
X

മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലകുട്ടി എന്‍.ഡി.എ സ്ഥാനാർത്ഥിയായേക്കുമെന്നു സൂചന. അബ്ദുള്ളക്കുട്ടി സ്ഥാനാർഥി ആയാൽ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് മീഡിയവണിനോട് പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചില്ല.

പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്‍സഭാ ഉപ തെരഞ്ഞെടുപ്പിൽ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വികാരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ഉപാധ്യക്ഷനെ തന്നെ ബി.ജെ.പി രംഗത്തിറക്കുന്നതെന്നാണ് സൂചന. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ മത്സരം കടുപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടൽ. അബ്ദുള്ളക്കുട്ടി സ്ഥാനാർഥിയായെത്തിയാൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെയും വിലയിരുത്തൽ.

കഴിഞ്ഞ തവണ ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്‍റ് വി. ഉണ്ണിക്കൃഷ്ണനായിരുന്നു എന്‍.ഡി.എ സ്ഥാനാർഥി. 82,332 വോട്ടുകളാണ് എന്‍.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ നിർണായക ശക്തിയാകാമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തവനൂർ , വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥി നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ അവകാശവാദം.

TAGS :

Next Story