Quantcast

71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരും: ജേക്കബ് തോമസ്

ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്.

MediaOne Logo

  • Published:

    6 March 2021 8:56 AM IST

71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരും: ജേക്കബ് തോമസ്
X

71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു.

ബിജെപി ജയിക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ബിജെപി എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടീം ആണ്. ആ ടീം ജയിക്കാനായി ആ ടീമിലെ ഒരു അംഗം എന്ന നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം സര്‍ക്കാരുകള്‍ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നല്ലോ. ഇനി ജനങ്ങള്‍ ജോലികള്‍ ഏല്‍പ്പിക്കട്ടെ.
ജേക്കബ് തോമസ്

TAGS :

Next Story