Quantcast

'പട്ടരുടെ മട്ടണ്‍ കറി' സിനിമക്കെതിരെ ബ്രാഹ്മണ സഭ

ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചു

MediaOne Logo

  • Updated:

    2021-03-16 05:45:49.0

Published:

16 March 2021 11:33 AM IST

പട്ടരുടെ മട്ടണ്‍ കറി സിനിമക്കെതിരെ ബ്രാഹ്മണ സഭ
X

പട്ടരുടെ മട്ടണ്‍ കറി എന്ന സിനിമക്കെതിരെ കേരള ബ്രാഹ്മണ സഭ. ചിത്രത്തിന്‍റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റ് കരിമ്പുഴ രാമന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചു.

ബ്രാഹ്മണരെ പട്ടര്‍ എന്ന് വിളിക്കുന്നത് തന്നെ മോശം ഭാഷയാണെന്ന് കത്തില്‍ പറയുന്നു. ബ്രാഹ്മണർ സസ്യാഹാരികളാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ പട്ടരുടെ മട്ടണ്‍ കറി എന്ന സിനിമാ പേര് ബ്രാഹ്മണര്‍ക്ക് അപമാനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം.

അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറിയുടെ തിരക്കഥയും സംവിധാനവും. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിർമാതാവും സുഘോഷ് തന്നെ.

TAGS :

Next Story