Quantcast

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

നാളെ പത്രിക പിൻവലിക്കുമെന്ന് സുന്ദര പറഞ്ഞു.

MediaOne Logo

  • Published:

    21 March 2021 9:23 PM IST

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു
X

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു. കെ സുന്ദരയാണ് ബിജെപിയിൽ ചേർന്നത്. നാളെ പത്രിക പിൻവലിക്കുമെന്ന് സുന്ദര പറഞ്ഞു.

2016ൽ മഞ്ചേശ്വരത്ത് കെ സുന്ദര സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് 467 വോട്ടുകൾ നേടിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ 89 വോട്ടിനാണ് പരാജയപ്പെട്ടത്.

നാമനിർദേശ പത്രിക കൊടുത്തതോടെ ബിജെപി പ്രവർത്തകർ സുന്ദരയെ ഭീഷണിപ്പെടുത്തിയതായി ബിഎസ്പി ജില്ലാ കമ്മിറ്റി ബദിയെടുക്ക പൊലീസിന് പരാതി നൽകിയിരുന്നു. ഇന്നലെ മുതല്‍ സുന്ദരയെ ഫോണില്‍ കിട്ടുന്നില്ല. സുന്ദരയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുന്ദരക്ക് സംരക്ഷണം നല്‍കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് സുന്ദര ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.

TAGS :

Next Story