Quantcast

അംബാനി കുടുംബത്തില്‍ നിന്നായിരുന്നോ അത്? പല തവണ വിവാഹാലോചന വന്നത് നിരസിച്ചെന്ന് അനന്യ ബിര്‍ള, സൈബര്‍ ലോകത്ത് വന്‍ ചര്‍ച്ച

രണ്ട് ബിസിനസ് ബ്രാന്‍ഡുകള്‍ തമ്മിലുള്ള ബന്ധം എന്ന നിലയില്‍ ആരില്‍ നിന്നെങ്കിലും വിവാഹാലോചന വന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍ കരണ്‍ ജോഹറിൻ്റെ ചോദ്യം

MediaOne Logo
Ananya Birla Reveals about proposals
X

വ്യവസായിയും ഗായികയുമായ അനന്യ ബിര്‍ളയുടെ ഒരു വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തനിക്ക് ഒരു പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗത്തില്‍ നിന്ന് പലവട്ടം വിവാഹാലോചന വന്നിരുന്നുവെന്നായിരുന്നു അനന്യയുടെ വെളിപ്പെടുത്തല്‍. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍'ലാണ് അനന്യ ഇക്കാര്യം പറഞ്ഞത്. ഇതോടെ, ആരാണ് ആ വിവാഹാലോചനയുമായെത്തിയത് എന്നത് സംബന്ധിച്ചാണ് ചര്‍ച്ച. പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ളയുടെ മകളാണ് അനന്യ.

രണ്ട് ബിസിനസ് ബ്രാന്‍ഡുകള്‍ തമ്മിലുള്ള ബന്ധം എന്ന നിലയില്‍ ആരില്‍ നിന്നെങ്കിലും വിവാഹാലോചന ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍ കരണ്‍ ജോഹറിന്റെ ചോദ്യം. 'രണ്ടു ബ്രാന്‍ഡുകള്‍ തമ്മിലുള്ള ബന്ധമാണോ എന്നെനിക്കറിയില്ല. എന്നാല്‍ ഒരേ വ്യക്തിയില്‍നിന്ന് ഒന്നിലധികം തവണ വലിയൊരു വിവാഹാലോചന വന്നിരുന്നു' -എന്നായിരുന്നു അനന്യയുടെ മറുപടി. 'ഒരേ വ്യക്തിയില്‍നിന്ന് തന്നെയോ?' എന്ന് കരണ്‍ ജോഹര്‍ ചോദിക്കുമ്പോള്‍ 'അതെ' എന്ന് അനന്യ പറയുന്നു. 'ആരാണ്' എന്ന് കരണ്‍ ജോഹര്‍ ചോദിക്കുമ്പോള്‍ 'ഇപ്പോള്‍ അത് പറയാന്‍ പറ്റില്ല' എന്നായിരുന്നു അനന്യയുടെ മറുപടി.

ഒരു പ്രാവശ്യം 'നോ' പറഞ്ഞയാളില്‍ നിന്ന് തന്നെ വീണ്ടും ആലോചന വന്ന സംഭവം തന്റെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നുവെന്ന് അനന്യ പറയുന്നു. ചാറ്റ് ഷോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ആരാണ് ആ വിവാഹാലോചനയുമായി വന്നത് എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്.

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ പേരാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞത്. മിത്തല്‍ കുടുംബത്തിലെ കവിന്‍ മിത്തലിന്റെ പേരും ഉയര്‍ന്നുകേട്ടു. ഗോദ്‌റെജ്, ബജാജ്, ഹിന്ദുജ, ജിന്‍ഡാല്‍ തുടങ്ങി ഒരുപാട് സമ്പന്ന കുടുംബങ്ങളുണ്ടല്ലോ എന്നാണ് മറ്റൊരാളുടെ കമന്റ്.

സംരംഭകയും ഗായികയുമാണ് 33കാരിയായ അനന്യ ബിര്‍ള. സാമ്പത്തികശാസ്ത്രത്തിലും മാനേജ്മെന്റിലും ബിരുദം നേടിയിട്ടുള്ള അനന്യ ബിസിനസ് രംഗത്തെ സജീവ സാന്നിധ്യമാണ്. ബിസിനസ്സിന് പുറമെ, അറിയപ്പെടുന്ന ഒരു പോപ്പ് ഗായിക കൂടിയാണ് അനന്യ. ഗ്രാസിം ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ തുടങ്ങിയ കമ്പനികളുടെ ബോര്‍ഡുകളില്‍ അനന്യ അംഗമാണ്.

TAGS :

Next Story