Quantcast

51 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളും 100 എസ്എംഎസും; വമ്പൻ പ്രഖ്യാപനവുമായി കമ്പനി

28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്

MediaOne Logo

ലാൽകുമാർ

  • Updated:

    2026-06-17 07:49:47

Published:

17 Jun 2026 1:13 PM IST

51 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളും 100 എസ്എംഎസും; വമ്പൻ പ്രഖ്യാപനവുമായി കമ്പനി
X

ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). പരിമിത കാലത്തേക്ക് മാത്രമുള്ള ഒരു പുതിയ ഓഫർ ഇതിനകം ജനപ്രിയമായി മാറിക്കഴിഞ്ഞു. 51 രൂപ വിലവരുന്ന പുതിയ ഓഫറിന് 'സ്മാർട്ട് സ്റ്റാർട്ട്' (Smart Start) പ്ലാൻ എന്നാണ് ബിഎസ്എൻഎൽ വിശേഷിപ്പിക്കുന്നത്. പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

ഈ പ്ലാനിനൊപ്പം സൗജന്യമായി ബിഎസ്എൻഎൽ സിം (BSNL SIM) ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പ്ലാന്‍. ജൂണ്‍ 30 ന് ഓഫർ അവസാനിക്കും. 51 രൂപ റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. പാക്കേജിന്റെ ഭാഗമായി സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തോടൊപ്പം പ്രതിദിനം രണ്ടു ജിബി ഡാറ്റ ആനുകൂല്യവും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

2026 മെയ് 22 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ ഈ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒരു ബിഎസ്എൻഎൽ ഉപഭോക്താവാണെങ്കിൽ, ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന മികച്ചൊരു ഓഫറാണിത്. പുതിയ സിം എടുക്കുന്ന ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ 1 രൂപയുടെ ആദ്യ റീചാർജ് കൂപ്പണും (FRC) നൽകിയിരുന്നു. സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനും ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. വളരെ പരിമിതമായ കാലത്തേക്ക് മാത്രമാണ് ഈ ഓഫർ നിലവിലുള്ളത്.

TAGS :

Next Story