100 കോടി വരുമാനമുള്ള ബിസിനസ് പൂട്ടി വ്യവസായി; കാരണമിതാണ്
തന്റെ പ്ലാറ്റ്‌ഫോമിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവിയെന്താകുമെന്ന് വാരികോ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

100 കോടി വരുമാനമുള്ള ബിസിനസ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ച് വ്യവസായി അന്‍കുര്‍ വാരികോ.25 കോടിയോളം വരുമാനമുള്ള കോഴ്‌സ് ബിസിനസ് പൂട്ടുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാല്‍, ബിസിനസ് അടച്ചുപൂട്ടാനുള്ള കാരണം നേരിട്ട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ചില സൂചനകള്‍ അദ്ദേഹം നല്‍കുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ബിസിനസ് അവസാനിപ്പിക്കാനുള്ള കാരണങ്ങളിലൊന്നായി വാരികോ വിശദീകരിച്ചിട്ടുണ്ട്. നാളെ തന്റെ തീരുമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരികോയുടെ പോസ്റ്റിന് വലിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
വാരികോയുടെ പോസ്റ്റിന് ലഭിച്ച കമന്റുകളില്‍ ഭൂരിപക്ഷം എഐ ഇതിന് കാരണമായിട്ടുണ്ടോ എന്ന ്‌ചോദിച്ചായിരുന്നു. അതിന് മറുപടിയായി എഐ ഇതിന് വലിയ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ എഐ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍.
അതേസമയം, തന്റെ പ്ലാറ്റ്‌ഫോമിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവിയെന്താകുമെന്ന് വാരികോ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ തൊഴില്‍ നഷ്ടമുണ്ടാക്കുന്നതിനിടെയാണ് ഒരു കമ്പനി തന്നെ എഐ മൂലം പൂട്ടിയെന്ന റിപ്പോര്‍ട്ട് വരുന്നത്.
Adjust Story Font
16

