Quantcast

പാഴ്സൽ പൊട്ടിച്ച പെട്ടി അലക്ഷ്യമായി വലിച്ചെറിയാറുണ്ടോ? ശ്രദ്ധിച്ചില്ലേൽ കിട്ടുക മുട്ടൻ പണി..എന്താണ് ഓൺലൈൻ ഡെലിവറി ബോക്സ് തട്ടിപ്പ്?

പാഴ്സൽ പൊട്ടിച്ചെടുത്ത് അതിന്റെ പെട്ടി അശ്രദ്ധമായി വലിച്ചെറിയുന്നവരുമുണ്ട്. ഇത്തരക്കാർ സൂക്ഷിച്ചില്ലെങ്കിൽ കിട്ടുക മുട്ടൻ പണിയാകും.

MediaOne Logo

Web Desk

  • Updated:

    2025-05-23 01:26:04.0

Published:

22 May 2025 3:28 PM IST

പാഴ്സൽ പൊട്ടിച്ച പെട്ടി അലക്ഷ്യമായി വലിച്ചെറിയാറുണ്ടോ? ശ്രദ്ധിച്ചില്ലേൽ കിട്ടുക മുട്ടൻ പണി..എന്താണ് ഓൺലൈൻ ഡെലിവറി ബോക്സ് തട്ടിപ്പ്?
X

ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പടെ നിരവധി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാണല്ലോ നമ്മൾ? എത്ര വേ​ഗത്തിലും എളുപ്പത്തിലുമാണല്ലേ നമ്മൾ ഓർഡർ ചെയ്ത സാധനം വീട്ടുപടിക്കൽ എത്തുന്നത്. എന്നാൽ പാഴ്സൽ പൊട്ടിച്ചെടുത്ത് അതിന്റെ പെട്ടി അശ്രദ്ധമായി വലിച്ചെറിയുന്നവരുമുണ്ട്. ഇത്തരക്കാർ സൂക്ഷിച്ചില്ലെങ്കിൽ കിട്ടുക മുട്ടൻ പണിയാകും.

കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത്തരക്കാരെ കാത്തിരിക്കുന്നത് വമ്പൻ തട്ടിപ്പാണ്. ഓൺലൈൻ ഷോപ്പിം​ഗ് ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത തരത്തിലേക്ക് പോകുമ്പോൾ പാക്കേജുകളിലെ വ്യക്തിഗത വിവരങ്ങൾ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന തരത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്ന് പറയുകയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. @therajivmakhni എന്ന അക്കൗണ്ടിലൂടെയാണ് തട്ടിപ്പിനെക്കുറിച്ച് ഇദ്ദേഹം വ്യക്തമാക്കുന്നത്.

എന്താണ് ഓൺലൈൻ ഡെലിവറി ബോക്സ് തട്ടിപ്പ്?

നിങ്ങൾക്ക് ഒരു ഓൺലൈൻ പാർസൽ ലഭിക്കുമ്പോൾ ആ പാക്കേജിൽ സാധാരണയായി നിങ്ങളുടെ മുഴുവൻ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളിച്ച ലേബൽ പതിപ്പിച്ചിട്ടുണ്ടാവും. ഒരു തട്ടിപ്പുകാരനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഒരു പ്രൊഫൈൽ സൃഷ്ടിക്കാൻ അത്രയും മതിയാകും. ഈ വിവരങ്ങൾ എത്ര എളുപ്പത്തിൽ തെറ്റായ കൈകളിൽ എത്തുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. ഈ വിവരങ്ങൾ ഒക്കെ ഉപയോഗിച്ച് അവർ വ്യാജ സന്ദേശങ്ങൾ, സ്‌കാം കോളുകൾ, ഫിഷിംഗ് തട്ടിപ്പുകൾ എന്നിവ നടത്തുന്നു. ഇത്തരം വ്യാജ മെയിലുകൾക്ക് മറുപടി കൊടുക്കുന്നതിലൂടെയോ, വ്യാജ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതിലൂടെയോ നിങ്ങൾ അവരുടെ കെണിയിൽ അകപ്പെട്ടേക്കാം.

ഏങ്ങനെ തട്ടിപ്പിന് ഇരയാകാതിരിക്കാം

1- ഡെലിവറി ബോക്സ് വലിച്ചെറിയുന്നതിന് മുമ്പ് പേരും വിലാസവുമടങ്ങിയ ഷിപ്പിം​ഗ് ലേബൽ പറിച്ചെന്ന് ഉറപ്പ് വരുത്തുക

2-അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾക്കും മെസ്സേജുകൾക്കും പ്രതികരിക്കാതിരിക്കുക

3-സംശയാസ്പദമായി തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ വിപത്തിൽ നിന്ന് നമ്മുക്ക് രക്ഷ നേടാം.

TAGS :

Next Story