Quantcast

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്ന് എംഎല്‍എയിലേക്ക്; പ്രശാന്ത് കിഷോറിന്റെ പുതിയ ഇന്നിങ്‌സ്

ബിഹാര്‍ നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥി നീരജ് കുമാര്‍ സിന്‍ഹയെ തോല്‍പ്പിച്ചാണ് കിഷോറിന്റെ പ്രവേശനം

MediaOne Logo

Web Desk

  • Published:

    3 Aug 2026 5:59 PM IST

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്ന് എംഎല്‍എയിലേക്ക്; പ്രശാന്ത് കിഷോറിന്റെ പുതിയ ഇന്നിങ്‌സ്
X

ന്യൂഡല്‍ഹി: ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. വര്‍ഷങ്ങളോളം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്. ബിഹാര്‍ നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥി നീരജ് കുമാര്‍ സിന്‍ഹയെ തോല്‍പ്പിച്ചാണ് കിഷോറിന്റെ പ്രവേശനം. ബന്‍കിപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം ജയിച്ചത്.

ബിജെപി നേതാവായ നിതിന്‍ നാബിന്റെ മണ്ഡലമായിരുന്നു പ്രശാന്ത് കിഷോര്‍ മത്സരിച്ച ബന്‍കിപൂര്‍. രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ പ്രതിഷേധങ്ങള്‍ നടന്നതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ബിഹാര്‍ ഉപതെരഞ്ഞെടുപ്പിനുണ്ട്.

ഇതിന് മുമ്പ് അഹമ്മദാബാദ് ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ വാര്‍ റൂമുകളില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ വിജയിപ്പിക്കുന്ന തിരക്കിലായിരുന്നു പ്രശാന്ത് കിഷോര്‍. 2024 ഒക്‌ടോബറിലാണ് അദ്ദേഹം ജന്‍ സൂരജ് കാമ്പയിന്‍ തുടങ്ങിയത്. ബിഹാറിന്റെ ഹൃദയഭൂമിയിലൂടെയുള്ള നടത്തമായിരുന്നു അത്. പിന്നീട് ബിഹാറിലെ 243 സീറ്റുകളില്‍ 238 എണ്ണത്തില്‍ മത്സരിച്ചു.

എന്നാല്‍, കന്നിയങ്കത്തില്‍ സൂരജിന്റെ പാര്‍ട്ടിക്ക് വിജയിക്കാനായില്ല. എന്നാല്‍, ആ നാണക്കേട് തിരുത്തിയാണ് ഇപ്പോള്‍ എംഎല്‍എയായി അദ്ദേഹം വിജയിച്ച് കയറുന്നത്.

TAGS :

Next Story