Quantcast

ഡാബറിന്റെ തേനും നെയ്യും മുതല്‍ വെളിച്ചെണ്ണക്ക് വരെ വിലക്ക്

ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം പ്രകൃതിദത്തം, 100 ശതമാനം ശുദ്ധം, 100 ശതമാനം ഓര്‍ഗാനിക്. 100 ശതമാനവും ഇളനീര് എന്നിങ്ങനെയുള്ള ടാഗ്‌ലൈന്‍ ടാബര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത് തെളിയിക്കുന്നതിനായി ഉല്‍പന്നങ്ങളുടെ പരിശോധന നടത്തിയിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2026-08-05 06:55:45

Published:

5 Aug 2026 12:30 PM IST

ഡാബറിന്റെ തേനും നെയ്യും മുതല്‍ വെളിച്ചെണ്ണക്ക് വരെ വിലക്ക്
X

ന്യൂഡല്‍ഹി: ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഡാബറിന് ഫുഡ് സേഫ്റ്റ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലക്ക്. 100 ശതമാനവും ശുദ്ധമായ ഉല്‍പന്നമെന്ന ടാഗ്‌ലൈനോടെ പുറത്തിറക്കിയ ഉല്‍പന്നങ്ങള്‍ക്കാണ് വിലക്ക്. പൂര്‍ണമായും ആ ഉല്‍പന്നം മാത്രമാണ് അടങ്ങിയിരിന്നതെന്നത് നോക്കാന്‍ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ആപ്പിള്‍ സിഡര്‍ വിനഗര്‍, വെളിച്ചെണ്ണ, എള്ളെണ്ണ, നെയ്യ്, ഇളനീര്, തേങ്ങപ്പാല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് വിലക്ക്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം പ്രകൃതിദത്തം, 100 ശതമാനം ശുദ്ധം, 100 ശതമാനം ഓര്‍ഗാനിക്. 100 ശതമാനവും ഇളനീര് എന്നിങ്ങനെയുള്ള ടാഗ്‌ലൈന്‍ ടാബര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത് തെളിയിക്കുന്നതിനായി ഉല്‍പന്നങ്ങളുടെ പരിശോധന നടത്തിയിരുന്നില്ല.

ഡാബറിന്റെ അവകാശവാദങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്‌ഐ നടപടിയെടുത്തിരിക്കുന്നത്. അത്തരം അവകാശവാദങ്ങള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് റഗുലേഷന്‍സ് 2018ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2025ല്‍ മേയില്‍ ലേബല്‍സ്, പാക്കേജിങ്, പ്രൊമോഷണല്‍ മെറ്റീരിയല്‍ എന്നിവയില്‍ 100 ശതമാനം ശുദ്ധമെന്ന അവകാശവാദം പതിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എല്ലാ കമ്പനികള്‍ക്കുമായി ഇതുസംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ചുവെന്നും ഏജന്‍സി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

TAGS :

Next Story