സ്വര്‍ണവിലയിൽ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ
ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസങ്ങളും ആഗോള വിപണിയില്‍ എണ്ണവില ഉയരാൻ കാരണമായി.
Next Story
Adjust Story Font
16

