Quantcast

ഗ്രാമിന് 10,110 രൂപ; എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ സ്വർണം

മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില പതിനായിരം രൂപ കടക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Sept 2025 10:19 AM IST

ഗ്രാമിന്  10,110  രൂപ;  എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ സ്വർണം
X

കൊച്ചി: സ്വർണ്ണവില ഗ്രാമിന് 10000 രൂപ കടന്നു. ഇന്ന് ഗ്രാമിന് 125 രൂപ വർദ്ധിച്ച് 10110 രൂപയും, 1000 രൂപ വർദ്ധിച്ച് പവന് 80880 രൂപയുമായി. എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ് ഇന്ന് സ്വർണ്ണവില.

24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് ഒരുകോടി 15 ലക്ഷം രൂപയായിട്ടുണ്ട് . ഇന്നലെ രാവിലെ സ്വർണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചയ്ക്കുശേഷം 50 രൂപ വർദ്ധിക്കുകയുമാണ് ഉണ്ടായത്.

2022 ഡിസംബർ 29ന് 5005 രൂപ ഗ്രാമിനും, 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു.

മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില പതിനായിരം രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3645 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 88 ആണ്.

ഭൗമരാഷ്ട്ര സംഘർഷങ്ങൾ, പ്രസിഡൻറ് ട്രംപിന്റെ താരിഫ് നിരക്ക് വർദ്ധന, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നതും വിലവർധനവിന് കാരണമായി.അന്താരാഷ്ട്ര സ്വർണ്ണവില 3670 കടന്ന് മുന്നോട്ട് പോയാൽ 3700 ഡോളറും കടന്ന് 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകൾ ആണ് വരുന്നത്.


TAGS :

Next Story