വീണ്ടും കുതിച്ച് സ്വര്‍ണ വില ; പവന് 1,680 രൂപ കൂടി
ഗ്രാമിന് 210 രൂപ കൂടി

- Published:
19 Feb 2026 11:03 AM IST

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 1,680 രൂപ കൂടി. കേരളത്തിൽ 1,14,760 രൂപയാണ് പവന് ഇന്നത്തെ വില. 210 രൂപ കൂടി ഗ്രാമിന് 14,345 രൂപയായി.
ആഭരണം വാങ്ങണമെങ്കിൽ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം വീതം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള ജിഎസ്ടിയും കൂടി നൽകണം. ഡിസൈന്‍ മാറുന്നതനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം.
Next Story
Adjust Story Font
16
