Quantcast

സ്വർണവിപണിയിൽ വൻ ചാഞ്ചാട്ടം; രാവിലെ പവന് 10,000ത്തിലധികം രൂപ കൂടിയ ശേഷം വില കുറഞ്ഞു

വെള്ളിയുടെ വിലയിലും ഇന്ന് വലിയ കുതിപ്പാണുണ്ടായത്

MediaOne Logo

ലിസി. പി

  • Updated:

    2026-05-13 07:20:37.0

Published:

13 May 2026 10:23 AM IST

സ്വർണവിപണിയിൽ വൻ ചാഞ്ചാട്ടം; രാവിലെ പവന് 10,000ത്തിലധികം രൂപ കൂടിയ ശേഷം വില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 500 രൂപയാണ് കുറഞ്ഞത്. 1,19,120 രൂപയാണ് പവന് വില. രാവിലെ ഗ്രാമിന് 1,275 രൂപ കൂടിയിരുന്നു. രാവിലെ സ്വര്‍ണവിലയില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,23,120 രൂപയായി. ഒരു ഗ്രാമിന് 1275 രൂപയായി. ഈ മാസമുണ്ടായ ഏറ്റവും വലിയ സ്വർണവിലയാണിത്. വെള്ളിയുടെ വിലയിലും ഇന്ന് വലിയ കുതിപ്പാണുണ്ടായത്. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 3200 രൂപയുമായി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ഔണ്‍സ് സ്വര്‍ണത്തിന് 4702 ഡോളറാണ് വില.

കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15% ആയി ഉയർത്തിയതാണ് ഈ വൻ വിലക്കയറ്റത്തിന് പ്രധാന കാരണം. ഇന്നലെ അർധരാത്രി മുതലാണ് പരിഷ്കരിച്ച തീരുവ പ്രാബല്യത്തിൽ വന്നത്. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഇന്നത്തെ സ്വർണ വിപണിയിൽ കണ്ടത്. രാജ്യത്ത് നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇറക്കുമതി തീരുവ ഇത്രയധികം വർധിപ്പിക്കുന്നത് രാജ്യത്ത് സ്വർണക്കള്ളക്കടത്ത് കൂടാൻ ഇടയാക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വലിയ തിരിച്ചടിയാണ് നൽകുന്നത്

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് സ്വര്‍ണത്തിന്‍റെയും വെള്ളിയുടേയും ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ തീരുവ ഉയര്‍ത്താനുള്ള ഒരു പദ്ധതിയും തങ്ങളുടെ മുന്നിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.സ്വര്‍ണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. വെള്ളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇന്ത്യയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധാരമായൊരു അഭ്യര്‍ഥനയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടത്തിയത്. ഇന്ത്യക്കാര്‍ ഒരു വര്‍ഷത്തേക്ക് വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളിലേക്കായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നായിരുന്നു മോദിയുടെ അഭ്യര്‍ഥന.


TAGS :

Next Story