Quantcast

സ്വര്‍ണം വാങ്ങാന്‍ സമയമായോ? ഇന്നും വില താഴേക്ക് തന്നെ

തുടര്‍ച്ചയായ ഇടിവിനൊടുവില്‍ ഇന്നലെ പവന് 560 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. പിന്നാലെയാണ് ഇന്നത്തെ ഇടിവ്

MediaOne Logo

Web Desk

  • Published:

    1 Oct 2026 10:30 AM IST

സ്വര്‍ണം വാങ്ങാന്‍ സമയമായോ? ഇന്നും വില താഴേക്ക് തന്നെ
X

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 1,09,440 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 13,680 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപ കുറഞ്ഞ് 89,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,240 രൂപയായി. വെള്ളിക്ക് ഗ്രാമിന് 235 രൂപയാണ്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണം കനത്ത ഇടിവാണ് നേരിടുന്നത്. സെപ്റ്റംബര്‍ 21ന് 1,14,160 രൂപയായിരുന്ന പവന്‍ വില ഒരാഴ്ച കൊണ്ട് 1,09,120 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. തുടര്‍ച്ചയായ ഇടിവിനൊടുവില്‍ ഇന്നലെ പവന് 560 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4177 ഡോളര്‍ എന്ന നിലയിലാണ്. 22 ഡോളറിന്റെ ഇടിവാണുള്ളത്. വെള്ളി ഒന്നര ശതമാനത്തോളം ഇടിഞ്ഞ് 61.19 ഡോളര്‍ എന്ന നിലയിലാണ്.

TAGS :

Next Story