സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്; ഗ്രാമിന് പതിനായിരത്തിൽ എത്താൻ ഇനി 15 രൂപ മാത്രം
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന വാർത്തകളാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം

കൊച്ചി: സ്വർണ്ണവില വീണ്ടും പുതിയ റെക്കോർഡിലേക്ക്. അന്താരാഷ്ട്ര സ്വർണ്ണവില 3612 ഡോളറിലേക്ക് എത്തിയതും,രൂപയുടെ വിനിമയ നിരക്ക് 88 ലേക്കും എത്തിയതിനെ തുടർന്ന് സ്വർണ്ണവില 50 രൂപ വർദ്ധിച്ച് 9985 രൂപ ഗ്രാമിനും, 400 രൂപ വർദ്ധിച്ച് 79880 രൂപ പവനും വിലയായി. ഇതോടെ സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്താൻ ഇനി 15 രൂപ മാത്രം.
ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 10 രൂപ ഗ്രാമിനും, 80 രൂപ പവനും കുറഞ്ഞ് 9935 രൂപ ഗ്രാമിനും 79480 രൂപ പവനും വിലയായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3584 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന വാർത്തകളാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം.വരുംദിവസങ്ങളിലും സ്വർണ്ണവില ഉയരാനാണ് സാധ്യത. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്വർണ്ണവില ഗ്രാമിന് 10060 രൂപയാണ്.
Next Story
Adjust Story Font
16

