Quantcast

സര്‍വീസ് ചാര്‍ജില്‍ മാറ്റം വരുത്തി ഐസിഐസിഐ ബാങ്ക്

പുതിയ മാറ്റം 2026 ഡിസംബര്‍ ഒന്നിന് നിലവില്‍ വരും

MediaOne Logo

Web Desk

  • Published:

    22 Oct 2026 2:23 PM IST

സര്‍വീസ് ചാര്‍ജില്‍ മാറ്റം വരുത്തി ഐസിഐസിഐ ബാങ്ക്
X

മുംബൈ: സേവിങ്‌സ് അക്കൗണ്ടിന്റെ സര്‍വീസ് ചാര്‍ജില്‍ മാറ്റം വരുത്തി സ്വകാര്യ ബാങ്കായ ഐസിഐസിഐ. എല്ലാ സേവിങ്‌സ് അക്കൗണ്ടിന്റെ ചാര്‍ജുകളിലും ഐസിഐസിഐ മാറ്റം വരുത്തിയിട്ടില്ല. ഇമെയില്‍ വഴിയാണ് ചാര്‍ജ് മാറ്റിയ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. പുതിയ മാറ്റം 2026 ഡിസംബര്‍ ഒന്നിന് നിലവില്‍ വരും.

പ്രതിമാസം മൂന്ന് കാഷ് ഡെപ്പോസിറ്റ് ഇടപാടുകളും മൂന്ന് പണം പിന്‍വലിക്കല്‍ ഇടപാടുകളും ഐസിഐസിഐയില്‍ സൗജന്യമായിരിക്കും. എന്നാല്‍ ഈ ഇടപാടുകള്‍ക്ക് ബാങ്ക് ലിമിറ്റ് വെച്ചിട്ടുണ്ട്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലിമിറ്റ്. അതിന് മുകളിലുള്ള ഇടപാടിന് നാല് രൂപ മുതല്‍ 150 രൂപ വരെ ഇടപാട് ചാര്‍ജായി നല്‍കേണ്ടി വരും.

നേരത്തെ ബാങ്ക് ശാഖകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജുകളില്‍ മാറ്റം വരുത്തി എസ്ബിഐ രംഗത്തെത്തിയിരുന്നു. ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ പണം പിന്‍വലിക്കുമ്പോഴാണ് ചാര്‍ജ് നല്‍കേണ്ടി വരിക. നാല് ഇടപാട് വരെ ബാങ്ക് ബ്രാഞ്ചില്‍ സൗജന്യമായിരിക്കും.നാല് ഇടപാട് കഴിഞ്ഞാല്‍ ഇടപാടൊന്നിന് 15 രൂപയും ജിഎസ്ടിയും നല്‍കണം. എന്നാല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

TAGS :

Next Story