Quantcast

കുതിക്കാന്‍ ഒരുങ്ങുകയാണോ? സ്വര്‍ണവില ഇന്നും വര്‍ധിച്ചു, മൂന്ന് ദിവസംകൊണ്ട് കൂടിയത് 4500 രൂപ

ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-07-03 05:01:41

Published:

3 July 2026 10:15 AM IST

kerala gold price
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,07,800 രൂപയായി. ഗ്രാമിന് 13,475 രൂപയുമായി. ഇന്നലെ രണ്ട് തവണ വിലവര്‍ധിച്ചിരുന്നു.

ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില. മൂന്ന് ദിവസംകൊണ്ട് 4560 രൂപയാണ് കൂടിയത്. ജൂലൈ ഒന്നിന് രണ്ട് തവണയായി വില കൂടി. ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയോടെ കുറഞ്ഞു. എന്നാല്‍ വൈകീട്ടോടെ വീണ്ടും കൂടിയിരുന്നു. പിന്നാലെയാണ് ഇന്നും വില കൂടിയത്.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുതിപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടിവാണുണ്ടായത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കൂട്ടുമെന്ന സൂചനകളാണ് സ്വര്‍ണത്തെ താഴോട്ടിറക്കിയത്. ലക്ഷത്തിനും താഴേക്ക് ഇടിയുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ചിരിക്കുന്നത്.

TAGS :

Next Story