വണ്‍, ടൂ, ത്രീ... കണ്ടുനില്‍ക്കെ ആകാശം മുട്ടി സ്വര്‍ണവില; ഇന്ന് മൂന്നു തവണയായി കൂടിയത് 3160 രൂപ
ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണം ഉച്ചയ്ക്കു മുമ്പ് 800 രൂപ കൂടി വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയാണ് വര്‍ധിച്ചത്

- Published:
20 Jan 2026 3:46 PM IST

കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് മൂന്നു തവണയായി 3160 രൂപ വര്‍ധിച്ച് 1,10,400 രൂപയാണ് പവന്‍ വില. ഗ്രാമിന് 395 രൂപ വര്‍ധിച്ച് 13,800 രൂപയായി. ഇന്നലെ 1,07,240 രൂപയായിരുന്നു പവന്‍ വില. ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണം ഉച്ചയ്ക്കു മുമ്പ് 800 രൂപ കൂടി വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയാണ് വര്‍ധിച്ചത്. സര്‍വകാല റെക്കോഡിലാണ് വിലയുള്ളത്.
പുതുവര്‍ഷാരംഭം മുതല്‍ തുടങ്ങിയ കുതിപ്പാണ് സ്വര്‍ണവിലയില്‍ തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 11,360 രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവിലെ വിലയില്‍ പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷത്തിന് മുകളില്‍ നല്‍കേണ്ട സാഹചര്യമാണ്.
ആഗോളതലത്തിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുന്നതാണ് സ്വര്‍ണവിലയുടെ കുതിപ്പിന് പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള ട്രംപിന്‌റെ നീക്കമാണ് ഇപ്പോഴത്തെ വന്‍ കുതിപ്പിന് പിന്നില്‍.
Adjust Story Font
16
