Quantcast

ദിവസങ്ങള്‍ നീണ്ട ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്

ആഗോളവിപണിയില്‍ 5000 ഡോളറിന് താഴേക്കു പോയ സ്വര്‍ണം തിരിച്ചുകയറുകയാണ്

MediaOne Logo
kerala gold price update
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ കൂടി 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ദിവസങ്ങള്‍ നീണ്ട ഇടിവിന് ശേഷമാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

ആഗോളവിപണിയില്‍ 5000 ഡോളറിന് താഴേക്കു പോയ സ്വര്‍ണം തിരിച്ചുകയറുകയാണ്. നിലവില്‍ ട്രോയ് ഔണ്‍സിന് 5028 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി 81.44 ഡോളര്‍ എന്ന നിലയിലുമാണ്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടായത്. യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില, പിന്നീട് എണ്ണ വില കുതിച്ചതോടെ താഴോട്ടിറങ്ങിയിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായി.

TAGS :

Next Story