Quantcast

വന്‍ കുതിപ്പില്‍ സ്വര്‍ണം; ഇന്ന് രണ്ടാംതവണയും വില വര്‍ധിച്ചു

ഇന്നലെ പവന് 600 രൂപയും ഇന്ന് രാവിലെ 960 രൂപയും വര്‍ധിച്ചിരുന്നു

MediaOne Logo
kerala gold price updates
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ധിച്ചു. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഉച്ചക്ക് ശേഷം വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,16,920 രൂപയായി. ഗ്രാമിന് 14,615 രൂപയായി. ഇന്ന് രാവിലെ പവന് 960 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ ഇന്ന് രണ്ട് തവണയായി 1760 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇന്നലെ 600 രൂപ വര്‍ധിച്ചത് കൂടി കണക്കാക്കുമ്പോള്‍ രണ്ട് ദിവസം കൊണ്ട് പവന് 2360 രൂപയുടെ വര്‍ധനവാണുണ്ടായത്.

ആഗോള വിപണിയില്‍ വലിയ ഇടിവിലായിരുന്ന സ്വര്‍ണവില നഷ്ടം കുറച്ചുകൊണ്ടുവന്നതും പശ്ചിമേഷ്യയിലെ സംഘര്‍ഷം അയയുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് നഷ്ടം 11 ഡോളറായി കുറഞ്ഞിട്ടുണ്ട്. 4463 ഡോളര്‍ വരെ ഇടിഞ്ഞ വില ഇപ്പോള്‍ 4498 ഡോളറിലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം വളരെ താഴേക്ക് പോകുന്നതും സ്വര്‍ണവില കുതിക്കാന്‍ കാരണമായി.

അസംസ്‌കൃത എണ്ണവില താഴേക്ക് പതിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 107.9 ഡോളറിലെത്തി. ഡബ്ലുടിഐ ക്രൂഡും മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് 101 ഡോളറിലാണ് വ്യാപാരം. തുടര്‍ച്ചയായ രണ്ടാംദിനമാണ് എണ്ണവിലയില്‍ കനത്ത ഇടിവുണ്ടാകുന്നത്.

TAGS :

Next Story