Quantcast

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില ഉയര്‍ന്നിരിക്കുന്നത്

MediaOne Logo
kerala gold price updates
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന് 305 രൂപ വര്‍ധിച്ച് 14,240 രൂപയുമായി.

കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില ഉയര്‍ന്നിരിക്കുന്നത്. ആഗസ്റ്റ് 24ന് പവന്‍ വില 1,20,240 രൂപയിലെത്തിയിരുന്നു. പിന്നീട് ഇത് ഒരാഴ്ച കൊണ്ട് 9000 രൂപയോളം ഇടിഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ആക്രമണങ്ങള്‍ക്കിടയില്‍ എണ്ണവില തുടര്‍ച്ചയായി ഉയര്‍ന്നത് സ്വര്‍ണത്തെ ബാധിച്ചിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണവില കുതിപ്പിലാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 66 ഡോളര്‍ വര്‍ധിച്ച് 4435 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. വെള്ളിക്ക് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 66.16 ഡോളര്‍ എന്ന നിലയിലുമാണ്.

TAGS :

Next Story