Quantcast

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

യുഎസിലെ തൊഴില്‍ക്കണക്കുകളില്‍ പോസിറ്റീവായ മാറ്റമുണ്ടായതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പലിശനിരക്കുകള്‍ ഉയര്‍ന്നനിലയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Jun 2026 9:49 AM IST

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ താഴ്ന്ന നിരക്കില്‍
X

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 275 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 14,000 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 2200 രൂപയുടെ കുറവുണ്ടായി. 1,1200 രൂപയായാണ് പവന്‍ വില കുറഞ്ഞത്. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് സ്വര്‍ണത്തില്‍ വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുവണ്ടായിട്ടുണ്ട്്. സ്വര്‍ണവില ഔണ്‍സിന് 148 ഡോളറിന്റെ കുറവാണ് ഉണ്ടായത്. 4,328.6 ഡോളറായാണ് വില കുറഞ്ഞത്. 3.32 ശതമാനം നഷ്ടമാണ് ഉണ്ടായത്.

യുഎസ് തൊഴില്‍ക്കണക്ക് പ്രവചനങ്ങളാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്. യുഎസില്‍ മെയില്‍ 1.72 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍. പരമാവധി 80,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണിത്.

യുഎസിലെ തൊഴില്‍ക്കണക്കുകളില്‍ പോസിറ്റീവായ മാറ്റമുണ്ടായതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പലിശനിരക്കുകള്‍ ഉയര്‍ന്നനിലയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്. ഡോളര്‍ ഇന്‍ഡക്സിലും നേട്ടമുണ്ടായിട്ടുണ്ട്.

സ്വര്‍ണത്തിനൊപ്പം പ്ലാറ്റിനം പല്ലേഡിയം വിലകളും ഇന്ന് ഇടിഞ്ഞിട്ടുണ്ട്. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ വര്‍ധന വരുത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഡോളര്‍ ഇന്‍ഡക്‌സ് കുതിച്ചിട്ടുണ്ട്. 0.6 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഡോളര്‍ ഇന്‍ഡക്‌സിലുണ്ടായത്.

അതേസമയം, യുഎസും ഇറാനും തമ്മില്‍ സമാധാനകരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 93 ഡോളറിലേക്ക് ഇടിഞ്ഞു. ഏകദേശം രണ്ട് ശതമാനം നഷ്ടമാണ് ബ്രെന്റ് ക്രൂഡോയിലിനുണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. 2.50 ശതമാനം നഷ്ടത്തോടെ 90.54 ഡോളറിലാണ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം നടത്തുന്നത്.

TAGS :

Next Story