നോക്കിയയും എല്‍&ടിയും കൈകോര്‍ക്കുന്നു; അഞ്ച് വര്‍ഷത്തെ കരാര്‍
നോക്കിയയെ പിന്തുണക്കാന്‍ പ്രത്യേക ടീമിനേയും എല്‍&ടി നിയോഗിക്കും

നോക്കിയയുടെ പുതിയ ലോഗോ
ന്യൂഡല്‍ഹി: എല്‍&ടി ടെക്‌നോളജി സര്‍വീസും നോക്കിയയും കൈകോര്‍ക്കുന്നു. എന്‍ജിനീയറിങ്, റിസര്‍ച്ച് എന്നീ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടാണ് ക്ൂട്ടുകെട്ട്. അഞ്ച് വര്‍ഷത്തേക്കാണ് ഇരു കമ്പനികളുടേയും കരാര്‍.
പുതിയ കരാര്‍ പ്രകാരം എല്‍&ടി ടെക്‌നോജളി നോക്കിയയുടെ ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കും. കരാറിന്റെ ഭാഗമായി എല്‍&ടി ഇന്ത്യയില്‍ ഓഫ് ഷോര്‍ ഡെവല്പ്‌മെന്റ് സെന്റര്‍ തുടങ്ങും. നോക്കിയയുടെ എന്‍ജിനീയറിങ് ഗവേഷണത്തിന് പിന്തുണ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ നോക്കിയയെ പിന്തുണക്കാന്‍ പ്രത്യേക ടീമിനേയും എല്‍&ടി നിയോഗിക്കും. 5ജി നെറ്റ്‌വര്‍ക്ക്, ഇന്റലിജന്‍സ് ഓട്ടോമേഷന്‍, എഐ ഓപ്പറേഷന്‍സ്, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ ഗവേഷണങ്ങള്‍ക്ക് നോക്കിയയക്ക് പിന്തുണ നല്‍കുകയാവും ടീമിന്റെ ലക്ഷ്യം.
കരാറിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. അതേസമയം, എത്ര രൂപയുടെ കരാറാണ് ഒപ്പിടുന്നത് എന്നത് ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Adjust Story Font
16

