Quantcast

60,000 ജീവനക്കാരെ ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ്

ഇന്ത്യയിലുള്ള ജീവനക്കാരേയും മൈക്രോസോഫ്റ്റ് ഒഴിവാക്കും

MediaOne Logo

Web Desk

  • Published:

    27 Oct 2026 11:35 AM IST

60,000 ജീവനക്കാരെ ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ്
X

വാഷിങ്ടണ്‍: ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കാനൊരുങ്ങുന്നു. ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരേയാണ് കമ്പനി ഒഴിവാക്കുക. വിആര്‍എസ് വഴി ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇവര്‍ക്ക് സാമ്പത്തിക സഹായവും കരിയര്‍ പ്ലാനിങ്ങിനുള്ള സഹായവും ലഭിക്കും.

വിആര്‍എസിന് അര്‍ഹരായവരുടെ പട്ടിക മൈക്രോസോഫ്റ്റ് പ്രസിദ്ധീകരിക്കും. ഇന്ത്യയില്‍ മൈക്രോസോഫ്റ്റിന് 23,000 ജീവനക്കാരാണുള്ളത്. ഇതില്‍ എത്രപേര്‍ വിആര്‍എസ് പട്ടികയില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമല്ല. എന്നാല്‍, ആഗോളതലത്തില്‍ 60,000 ജീവനക്കാരേയെങ്കിലും പുതിയ നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു വര്‍ഷത്തെ സര്‍വീസിന് ഒരു മാസത്തെ ശമ്പളമെന്ന രീതിയില്‍ മൈക്രോസോഫ്റ്റ് നഷ്ടപരിഹാരം നല്‍കും. ഇതിനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും തൊഴില്‍ മാറാനുള്ള സഹായവും നല്‍കും.

മൈക്രോസോഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമി കോള്‍മാനാണ് പുതിയ ഓഫര്‍ ബ്ലോഗിലൂടെ അറിയിച്ചത്. അതേസമയം, ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ നിക്ഷേപം തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 20.5 ബില്യണ്‍ ഡോളറാണ് കമ്പനി നിക്ഷേപിക്കുക. 2025 മുതല്‍ 2029 വരെയുള്ള കാലയളവിലാണ് നിക്ഷേപം. ക്ലൗഡ്, എഐ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്നിവയിലാണ് നിക്ഷേപം. ഇന്ത്യയിലെ 30 മില്യണ്‍ ആളുകള്‍ക്ക് എഐ സ്‌കില്‍സ് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

TAGS :

Next Story