നിഫ്റ്റി റെക്കോർഡ് നേട്ടത്തിൽ; സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കായ 86,026.81ൽ
ബിഎസ്ഇ സെൻസെക്‌സ് 85,745.05 ൽ ആരംഭിച്ചതിനുശേഷം എക്കാലത്തെയും ഉയർന്ന നിരക്കായ 86,026.18 ലേക്ക് ഉയർന്നു

ഇന്ത്യൻ ഓഹരിവിപണിയിൽ വൻ കുതിപ്പ്. യുഎസിലും ഇന്ത്യയിലും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, രൂപയുടെ മൂല്യത്തിലെ അനുകൂല നീക്കങ്ങൾ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മികച്ച കോർപറേറ്റ് വരുമാനം ലഭിക്കുമെന്ന പ്രതീക്ഷകളുമാണ് സൂചിക കുതിച്ചുയരാൻ കാരണം.
ബിഎസ്ഇ സെൻസെക്‌സ് 85,745.05 ൽ ആരംഭിച്ചതിനുശേഷം എക്കാലത്തെയും ഉയർന്ന നിരക്കായ 86,026.18 ലേക്ക് ഉയർന്നു, മുൻ ക്ലോസിങ് പോയിന്റായ 85,609.51 നെ അപേക്ഷിച്ച് 0.2 ശതമാനം വർധനവാണ് ഉണ്ടായത്. നിഫ്റ്റി50 രാവിലെ ക്ലോസിങ് പോയിന്റായ 26,306.95 ലെ റെക്കോർഡ് ഉയരത്തിലെത്തി. മുൻ ക്ലോസിങ് പോയിന്റായ 26,205.30 നെ അപേക്ഷിച്ച് 0.21 ശതമാനം വർധനവ് രേഖപ്പെടുത്തി 26,261.25 ലാണ് വ്യാപാരം ആരംഭിച്ചത്.
2024 സെപ്റ്റംബർ 27-ന് ആണ് നിഫ്റ്റി50 26,205.30 എന്ന റെക്കോർഡ് ഉയരത്തിലെത്തിയത്. സെൻസെക്്‌സ് 85,978.25 എന്ന ഏറ്റവും ഉയർന്ന നിലയിലും എത്തിയിരുന്നു.
2025-2026 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലും നാലാം പാദത്തിലും പ്രതീക്ഷിക്കുന്ന വരുമാന വളർച്ചയിൽ നിന്നാണ് ഇപ്പോഴത്തെ കുതിപ്പ് അടിസ്ഥാനപരമായി ഉണ്ടായത്. ഒക്ടോബറിൽ കണ്ട ഉപഭോഗ കുതിച്ചുചാട്ടം ശ്രദ്ധേയമായ വരുമാന വളർച്ചയിലേക്ക് നയിക്കും. ഉത്സവ സീസണ് ശേഷവും നേരിയ ഇടിവ് കാണിച്ചാൽ പോലും, വരുമാന വളർച്ച മുന്നോട്ട് പോകുന്നത് വിപണിയിൽ ഒരു കുതിപ്പിന് കാരണമാകും. യുഎസിലെയും ഏഷ്യൻ വിപണികളിലെയും നേട്ടങ്ങളും വിപണിയിലെ ഉണർവിന് കാരണമായി.
Adjust Story Font
16

