Quantcast

കുത്തനെ ഇടിഞ്ഞ് എണ്ണവില, തിരികെ കയറാന്‍ സ്വര്‍ണം; യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ വിപണി

എണ്ണ വില 10 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 101 ഡോളര്‍ എന്ന നിലയിലേക്കെത്തി

MediaOne Logo
oil price fall after trumps statement
X

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ വിപണി. ഇറാനെ അഞ്ച് ദിവസം ആക്രമിക്കില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു. 10 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 101 ഡോളര്‍ എന്ന നിലയിലേക്കെത്തി.

ട്രംപിന്റെ പ്രസ്താവന സ്വര്‍ണവിലയിലും കുതിപ്പുണ്ടാക്കി. ട്രോയ് ഔണ്‍സിന് 4150ലും താഴേക്ക് പോയ സ്വര്‍ണം ഇപ്പോള്‍ 4400ന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വന്‍ ഇടിവ് നേരിട്ട വെള്ളിയും തിരികെ കയറുകയാണ്. 67.85 ഡോളറിലാണ് നിലവില്‍ വ്യാപാരം. കേരളത്തിലും സ്വര്‍ണവില വര്‍ധിച്ചു. പവന് 1800 രൂപ വര്‍ധിച്ച് 1,01,080 രൂപയാണ് പവന്‍ വില.

യുദ്ധത്തിന്റെ 24ാം ദിവസത്തിലാണ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനമുണ്ടായത്. ഇറാനുമായുളള ചര്‍ച്ചകള്‍ക്ക് സ്റ്റീവ് വിറ്റ്‌കോഫും ജെറാദ് കുഷ്‌നറും നേതൃത്വം നല്‍കുമെന്നാണ് വിവരം. ഈ ആഴ്ചയില്‍ തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ഹോര്‍മുസ് തുറക്കുന്നതിന് പ്രാഥമിക പരിഗണനയെന്നും യുഎസ് മാധ്യമങ്ങള്‍ പറയുന്നു.

പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ ഭാഗമായിരുന്ന യുഎസിന്റെ യുദ്ധക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് മടങ്ങി. യുദ്ധക്കപ്പലിലെ അലക്കു കേന്ദ്രത്തില്‍ തീ പിടിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കപ്പലില്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ച കപ്പല്‍ മടങ്ങിയത് യുഎസിന് വെല്ലുവിളിയായിരുന്നു.

TAGS :

Next Story