Quantcast

പ്രായം കൂടുമ്പോൾ പെൻഷനും കൂടിക്കൊണ്ടിരിക്കും; ഈ നിയമങ്ങൾ അറിഞ്ഞോളൂ..

മുൻ ജീവനക്കാരുടെ വാർധക്യകാലം സമാധാനപൂർണമായ ജീവിതമാക്കി മാറ്റാൻ വേണ്ടി ഇടപെടുകയാണ് സർക്കാർ. കേന്ദ്രപെൻഷൻ സ്‌കീമിൽ അംഗങ്ങളായവർ സൂപ്പർ സീനിയേഴ്‌സായി കഴിഞ്ഞാൽ അവർക്ക് നിലവിൽ ലഭിക്കുന്ന അടിസ്ഥാന പെൻഷൻ തുകയിൽ നിന്ന് നിശ്ചിത ശതമാനം വീതം വർധിപ്പിച്ചു നൽകും.

MediaOne Logo

Web Desk

  • Updated:

    2022-10-28 07:32:10.0

Published:

28 Oct 2022 3:27 AM GMT

പ്രായം കൂടുമ്പോൾ പെൻഷനും കൂടിക്കൊണ്ടിരിക്കും; ഈ നിയമങ്ങൾ അറിഞ്ഞോളൂ..
X

വാർധക്യ കാലം അല്ലലില്ലാതെ ജീവിക്കാൻ വേണ്ട നീക്കിയിരുപ്പുകളിൽ പെൻഷനുള്ള പങ്ക് വലുതാണ്. ആവുന്ന കാലം മുഴുവൻ ജോലി ചെയ്ത് കുടുംബം പോറ്റി വിരമിച്ച ശേഷം വീട്ടിലൊതുങ്ങുമ്പോൾ നമ്മൾ ഒരു സാമ്പത്തിക ബാധ്യതയാകാതിരിക്കാൻ പെൻഷൻ വേണം. സർക്കാർ ജീവനക്കാരുടെ വാർധക്യകാല ജീവിതം നല്ല രീതിയിൽ മുമ്പോട്ട് പോകാനായി പെൻഷൻ പദ്ധതികൾ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. റിട്ടയർമെന്റിന് ശേഷം മുതൽ നമ്മുടെ മരണം വരെയും പെൻഷൻ ലഭിക്കും. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർ മുമ്പന്തിയിലാണ്. അതുകൊണ്ട് തന്നെ മുതിർന്ന പൗരന്മാരിൽ തന്നെ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ആശുപത്രി ചെലവുകൾ അടക്കമുള്ള കാര്യങ്ങൾക്ക് വലിയ ചെലവാണ് വേണ്ടി വരുന്നത്. ഇത് മുൻകൂട്ടി കണ്ട് കേന്ദ്രസർക്കാർ പെൻഷൻ വിഹിതം വർധിപ്പിച്ച് നൽകാൻ തീരുമാനിച്ചു. 80 ന് മുകളിലേക്ക് പ്രായം കൂടിയാൽ നിശ്ചിത ശതമാനം വീതം പെൻഷൻ തുക വർധിപ്പിച്ചു നൽകുമെന്ന് സെൻട്രൽ സിവിൽ സർവീസസ് പെൻഷൻ നിയമം പറയുന്നു.

പ്രായത്തിനനുസരിച്ച് കൂടുന്ന പെൻഷൻ

മുൻ ജീവനക്കാരുടെ വാർധക്യകാലം സമാധാനപൂർണമായ ജീവിതമാക്കി മാറ്റാൻ വേണ്ടി ഇടപെടുകയാണ് സർക്കാർ. കേന്ദ്രപെൻഷൻ സ്‌കീമിൽ അംഗങ്ങളായവർ സൂപ്പർ സീനിയേഴ്‌സായി കഴിഞ്ഞാൽ അവർക്ക് നിലവിൽ ലഭിക്കുന്ന അടിസ്ഥാന പെൻഷൻ തുകയിൽ നിന്ന് നിശ്ചിത ശതമാനം വീതം വർധിപ്പിച്ചു നൽകും. ഇതിനായി പ്രത്യേകം സ്ലാബും തീരുമാനിച്ചിട്ടുണ്ട്. 80 വയസ്,85 വയസ്,90 വയസ്,90 വയസ്,95 വയസ് എന്നിങ്ങനെയാണ് വർധനവിനുള്ള കാറ്റഗറികൾ നിശ്ചയിച്ചിരിക്കുന്നത്.



നിബന്ധനകൾ

80 വയസിലേക്ക് കടന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് നിലവിലുള്ള പെൻഷനും 20 ശതമാനം വർധനവും അടക്കമുള്ള പെൻഷനാണ് ലഭിക്കുക. 85 വയസിലേക്ക് കടന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് നിലവിലുള്ള അടിസ്ഥാന പെൻഷന്റെ 30 % വർധിപ്പിച്ചു നൽകും. 90 വയസിലേക്ക് കടക്കുന്ന പൗരന് 40 % അധിക പെൻഷൻ ലഭിക്കും. 95 വയസിലെത്തിയ പെൻഷൻ ഉപഭോക്താവിന് 50% അധികം തുക പെൻഷനൊപ്പം കിട്ടിത്തുടങ്ങും. നൂറ് വയസായാൽ പെൻഷൻ ഇരട്ടിയായി വർധിക്കും. പതിനായിരം രൂപ പെൻഷൻ കിട്ടുന്ന മുതിർന്നവരിൽ മുതിർന്നവരായ പൗരന്മാർക്ക് 20,000 രൂപയായിരിക്കും പെൻഷൻതുക.

അതായത് പ്രായമേറുന്തോറും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആവശ്യമായ തോതിൽ പെൻഷൻ പണം ഉണ്ടാകുമെന്നാണ് നിയമം ഉറപ്പുനൽകുന്നത്.നിയമങ്ങൾ അനുസരിച്ച് അധിക പെൻഷൻ അല്ലെങ്കിൽ അധിക അനുകമ്പയുള്ള അലവൻസ് അത് ലഭിക്കേണ്ട കലണ്ടർ മാസത്തിന്റെ ആദ്യ ദിവസം മുതൽ നൽകേണ്ടതാണ്.ഉദാഹരണത്തിന് 1942 ഓഗസ്റ്റ് 15-ന് ജനിച്ച ഒരു പെൻഷൻകാരന് അടിസ്ഥാന പെൻഷന്റെ 20% നിരക്കിൽ അധിക പെൻഷന് 2022 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിലാണ്. ജനിച്ച അതേമാസം തന്നെ ഈ അധിക നിരക്ക് നൽകണം.

യോഗ്യതാ സേവനത്തിന്റെ ദൈർഘ്യം കണക്കാക്കുമ്പോൾ, മൂന്ന് മാസമോ അതിനുമുകളിലോ ജോലി ചെയ്താൽ ആ വർഷത്തിൽ ആറ് മാസ കാലയളവായി കണക്കാക്കുകയും യോഗ്യതാ സേവനമായി കണക്കാക്കുകയും ചെയ്യുന്നുവെന്നും സെൻട്രൽ സിവിൽ സർവീസ് നിയമം പറയുന്നു.ഒരു കലണ്ടർ മാസത്തിന്റെ മധ്യത്തിൽ പെൻഷൻ നിർത്തലാക്കുകയാണെങ്കിൽ, ആ മാസത്തെ അംശത്തിന് നൽകേണ്ട പെൻഷൻ തുകയും അടുത്ത ഉയർന്ന രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യും.

2003 ഡിസംബർ 31-നോ അതിനുമുമ്പോ നിയമിതരായ സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഈ പെൻഷൻ നിയമങ്ങൾ ബാധകം. സിവിലിയൻ ഗവൺമെന്റ് സെർവന്റ്‌സും പ്രതിരോധ സേനാ സർവീസിലുമുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും.

TAGS :

Next Story