ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് തുടങ്ങിയവയിൽ ‘കൃത്രിമ നിറമില്ലെന്ന’ ലേബൽ വ്യക്തമായി പ്രദർശിപ്പിക്കും; പെപ്സികോ
ഭക്ഷണ പദാർഥങ്ങളുടെ ലേബലുകളിൽ ചേരുവകളുടെ സുതാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവണത ഉപയോക്താക്കളിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്

- Published:
29 May 2026 8:00 AM IST

ന്യൂഡൽഹി: പ്രമുഖ ലഘുഭക്ഷണ ബ്രാൻഡുകളായ ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് തുടങ്ങിയ സ്നാക്സ് ബ്രാൻഡുകളുടെ പുതുക്കിയ പാക്കറ്റുകളിൽ ‘കൃത്രിമ ഫ്ലേവറുകളോ നിറമോ ചേർത്തിട്ടില്ല’ എന്ന ലേബൽ വ്യക്തമായി പ്രദർശിപ്പിക്കുമെന്ന് ഉടമസ്ഥരായ പെപ്സികോ.
ഭക്ഷണ പദാർഥങ്ങളുടെ ലേബലുകളിൽ ചേരുവകളുടെ സുതാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവണത ഉപയോക്താക്കളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കൂടുതൽ വിവരങ്ങൾ മനസിലാക്കി ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പെപ്സികോ പ്രസ്താവനയിൽ പറഞ്ഞു.
"ഭക്ഷണ ഉൽപന്നങ്ങളുടെ പരിഷ്കരിച്ച പാക്കേജിംഗിൽ 'കൃത്രിമ രുചികളോ നിറങ്ങളോ ഇല്ല' എന്ന് ഇപ്പോൾ വ്യക്തമായി എടുത്തുകാണിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് പരിചിതമായ പാചകരീതിയിലോ, രുചിയിലോ, ഗുണനിലവാരത്തിലോ യാതൊരു മാറ്റവും വരുത്താതെ തന്നെ, ഉൽപന്നങ്ങൾ വാങ്ങുമ്പോൾ കൂടുതൽ വിവരങ്ങൾ അറിഞ്ഞ് തിരഞ്ഞെടുക്കാൻ സഹായിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ ഭക്ഷണ ഉൽപന്നങ്ങൾ കൃത്രിമ നിറങ്ങളോ രുചികളോ ഇല്ലാതെയാണ് നിർമ്മിക്കുന്നതെന്ന് പെപ്സികോ ഇന്ത്യ അറിയിച്ചു.
ഉൽപന്നങ്ങളുടെ ചേരുവകളുടെ കഥ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും വിശ്വസിക്കാനും സാധിക്കും. ബ്രാൻഡുകൾ ആശയവിനിമയം നടത്തുന്ന രീതിയിലുള്ള മാറ്റത്തെയും ഇത് പ്രതിഫലിപ്പിക്കുമെന്നും കമ്പനി പറയുന്നു
Adjust Story Font
16
