വായ്പകള്‍ ഇനി കൂടുതല്‍ എളുപ്പമാകും; ഗ്യാരന്റി ഫീസ് കുറച്ചു, മുദ്ര വായ്പാ പരിരക്ഷ 5 വര്‍ഷത്തേക്ക് കൂടി
മുദ്ര പദ്ധതി വഴി ഇതുവരെ വിതരണം ചെയ്തത് 43.34 ലക്ഷം കോടി രൂപയുടെ 60.36 കോടി വായ്പകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ മൈക്രോ യൂണിറ്റുകള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെറുകിട സംരംഭകര്‍ വായ്‌പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടസാധ്യത ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് വഴിയാണ് സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി പരിരക്ഷ ഉറപ്പാക്കുന്നത്. ഇതിനുപുറമെ, വായ്പകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കേണ്ട വാര്‍ഷിക ഗ്യാരന്റി ഫീസ് ഒരു ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഇത് മൈക്രോ സംരംഭങ്ങള്‍ക്ക് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് പ്രോത്സാഹനമാകും. 2016-ലാണ് ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് പദ്ധതി നിലവില്‍ വന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ മുദ്ര യോജനയ്ക്ക് കീഴില്‍ 43.34 ലക്ഷം കോടി രൂപയുടെ 60.36 കോടി വായ്പകള്‍ വിതരണം ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Adjust Story Font
16

